ന്യൂഡൽഹി: രാജ്യതലസ്ഥാനത്തേക്ക് ഇനി കുറഞ്ഞ ചെലവിൽ വിമാനയാത്ര നടത്താനാകും. ഡൽഹി വിമാനത്താവള കമ്പനിക്കെതിരായ സുപ്രീംകോടതി ഉത്തരവാണ് ഇതിന് കാരണം.

നിലവിൽ വിമാനക്കമ്പനികളിൽ നിന്ന് മറ്റ് വിമാനത്താവളങ്ങളേക്കാൾ 96 ശതമാനം അധികം തുക ഡൽഹി കമ്പനി ഈടാക്കുന്നുണ്ട്. ഇതു കാരണം ഡൽഹി വിമാനത്താവളം ഉപയോഗിക്കുന്ന വിമാനക്കമ്പനികൾ കൂടുതൽ തുക യാത്രാക്കാരിൽ നിന്നും ഈടാക്കാറുണ്ട്. 2015ൽ എയർപോർട്ട് എക്കണോമിക് റെഗുലേറ്ററി അഥോറിട്ടി വിമാനത്താവള ചാർജ്ജ് 96 ശമാനം കുറച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാതെ പഴയ തുക തന്നെ ഡൽഹിയിൽ ഈടാക്കുകയായിരുന്നു. ഇതിലൂടെ വമ്പൻ ലാഭവും വിമാനത്താവളത്തിനുണ്ടായി.

ഇതിനെതിരെ എയർഇന്ത്യ നടത്തിയ നിയമയുദ്ധമാണ് ഇപ്പോൾ യാത്രക്കാർക്ക് ആശ്വാസമാകുന്നത്. അധികമായ തുക ഈടാക്കരുതെന്ന് ഡൽഹി വിമാനത്താവളക്കമ്പനിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.