- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്‌സി ദുബൈയ് ആകാശത്ത് പരീക്ഷണക്കൽ പറക്കൽ നടത്തി; ദുബൈ നിവാസികൾക്ക് ഇനി പറക്കും ടാക്സിയിൽ ചുറ്റാം
ലോകത്തെ ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്‌സി ദുബൈയ് ആകാശത്ത് പറന്നു തുടങ്ങി. ഡ്രൈവറോ പൈലറ്റോ ഇല്ലാതെ സഞ്ചരിക്കുന്ന ലോകത്തെ ആദ്യ പറക്കും ടാക്‌സിയാണ് ദുബൈയിൽ യാത്രക്കാരുമായി പറക്കാനൊരുങ്ങുന്നത്. ജുമൈറ പാർക്ക് പരിസരത്താണ് ആദ്യത്തെ പറക്കൽ നടത്തിയത്. രണ്ട് യാത്രക്കാർക്ക് ഇതിൽ സൗകര്യപ്രദമായി യാത്ര ചെയ്യാം. ജർമൻ കമ്പനിയായ വൊലോകോപ്ടറാണ് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിക്ക് വേണ്ടി ഈ പൈലറ്റില്ലാ ടാക്‌സി വികസിപ്പിച്ചെടുത്തത്. പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ വാഹനമാണ് പറക്കും ടാക്‌സികൾ എന്ന പ്രത്യേകതയുണ്ട്. രണ്ട് മണിക്കൂർ കൊണ്ട് ചാർജ് ചെയ്യാവുന്ന ഒന്പത് ബാറ്ററികളിലാണ് ഇത് പ്രവർത്തിക്കുന്നത്. ദുബൈ നിവാസികൾക്ക് പറക്കും ടാക്‌സികളിൽ പറ പറക്കാൻ ഇനി അധികനാൾ കാത്തിരി ക്കേണ്ടി വരില്ല
ലോകത്തെ ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്‌സി ദുബൈയ് ആകാശത്ത് പറന്നു തുടങ്ങി. ഡ്രൈവറോ പൈലറ്റോ ഇല്ലാതെ സഞ്ചരിക്കുന്ന ലോകത്തെ ആദ്യ പറക്കും ടാക്‌സിയാണ് ദുബൈയിൽ യാത്രക്കാരുമായി പറക്കാനൊരുങ്ങുന്നത്. ജുമൈറ പാർക്ക് പരിസരത്താണ് ആദ്യത്തെ പറക്കൽ നടത്തിയത്.
രണ്ട് യാത്രക്കാർക്ക് ഇതിൽ സൗകര്യപ്രദമായി യാത്ര ചെയ്യാം. ജർമൻ കമ്പനിയായ വൊലോകോപ്ടറാണ് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിക്ക് വേണ്ടി ഈ പൈലറ്റില്ലാ ടാക്‌സി വികസിപ്പിച്ചെടുത്തത്. പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ വാഹനമാണ് പറക്കും ടാക്‌സികൾ എന്ന പ്രത്യേകതയുണ്ട്. രണ്ട് മണിക്കൂർ കൊണ്ട്
ചാർജ് ചെയ്യാവുന്ന ഒന്പത് ബാറ്ററികളിലാണ് ഇത് പ്രവർത്തിക്കുന്നത്.
ദുബൈ നിവാസികൾക്ക് പറക്കും ടാക്‌സികളിൽ പറ പറക്കാൻ ഇനി അധികനാൾ കാത്തിരി ക്കേണ്ടി വരില്ല
Next Story