- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ വിമാന ജീവനക്കാരുടെ പാസ്‌പോർട്ട് പിടിച്ചുവെച്ച് അധികൃതർ; ഫോട്ടോകോപ്പി കാണിച്ചപ്പോൾ പിടിച്ചുകൊണ്ടുപോയി സൗദി പൊലീസും; സൗദിയിലേക്ക് പറക്കാൻ പേടിച്ച് ഇന്ത്യൻ വിമാനക്കമ്പനി ജീവനക്കാർ
ആശങ്കയോടെയാണ് സൗദിയിലേക്കുള്ള ഓരോ യാത്രയെയും എയറിന്ത്യയിലെയും ജെറ്റ് എയർവേയ്‌സിലെയും ജീവനക്കാർ. ഒറിജിനൽ പാസ്‌പോർട്ടില്ലാതെ സൗദിയിലൂടെ യാത്ര ചെയ്യുമ്പോൾ സൗദി പൊലീസിന്റെ പിടിയിലാകുമോ എന്ന ആശങ്കയാണ് ഇവരെ വലയ്ക്കുന്നത്. സൗദിയിലെത്തുന്ന വിമാനജീവനക്കാരുടെ യഥാർഥ പാസ്‌പോർട്ട് ഇമിഗ്രേഷനിൽ പിടിച്ചുവെക്കുകയാണ് പതിവ്. പെലറ്റുമാരുടെയും മറ്റു ജീവനക്കാരുടെയും പക്കൽ പാസ്‌പോർട്ടിന്റെ ഫോട്ടോകോപ്പിയാകും ഉണ്ടാവുക. യഥാർഥ പാസ്‌പോർട്ട് കൈവശമില്ലെന്ന പേരിൽ ബുധനാഴ്ച എയറിന്ത്യ ജീവനക്കാരെ സൗദി പൊലീസ് തടഞ്ഞുവെച്ചതാണ് ഇപ്പോൾ കൂടുതൽ ആശങ്കയ്ക്ക് കാരണമായിട്ടുള്ളത്. ജൂലൈ 26-നാണ് സംഭവം. ജിദ്ദയിലെത്തിയശേഷം മൂന്ന് ജീവനക്കാർ ഭക്ഷണം കഴിക്കാനായി പുറത്തുപോയി. പോകുംവഴി ഇവരുടെ ടാക്‌സി തടഞ്ഞ സൗദി പൊലീസ്, രേഖകൾ പരിശോധിച്ചു. പാസ്‌പോർട്ടിന്റെ ഫോട്ടോകോപ്പിയും എയറിന്ത്യയുടെ ഐഡന്റിറ്റി കാർഡും കാണിച്ചിട്ടും പൊലീസ് സമ്മതിച്ചില്ല്. മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട പൊലീസ് ഇവരെ തടഞ്ഞുവെച്ചു. യഥാർഥ പാസ്‌പോർട്ട് കൈവശം വേണമെന്ന് പൊലീസ്
ആശങ്കയോടെയാണ് സൗദിയിലേക്കുള്ള ഓരോ യാത്രയെയും എയറിന്ത്യയിലെയും ജെറ്റ് എയർവേയ്‌സിലെയും ജീവനക്കാർ. ഒറിജിനൽ പാസ്‌പോർട്ടില്ലാതെ സൗദിയിലൂടെ യാത്ര ചെയ്യുമ്പോൾ സൗദി പൊലീസിന്റെ പിടിയിലാകുമോ എന്ന ആശങ്കയാണ് ഇവരെ വലയ്ക്കുന്നത്.
സൗദിയിലെത്തുന്ന വിമാനജീവനക്കാരുടെ യഥാർഥ പാസ്‌പോർട്ട് ഇമിഗ്രേഷനിൽ പിടിച്ചുവെക്കുകയാണ് പതിവ്. പെലറ്റുമാരുടെയും മറ്റു ജീവനക്കാരുടെയും പക്കൽ പാസ്‌പോർട്ടിന്റെ ഫോട്ടോകോപ്പിയാകും ഉണ്ടാവുക. യഥാർഥ പാസ്‌പോർട്ട് കൈവശമില്ലെന്ന പേരിൽ ബുധനാഴ്ച എയറിന്ത്യ ജീവനക്കാരെ സൗദി പൊലീസ് തടഞ്ഞുവെച്ചതാണ് ഇപ്പോൾ കൂടുതൽ ആശങ്കയ്ക്ക് കാരണമായിട്ടുള്ളത്.
ജൂലൈ 26-നാണ് സംഭവം. ജിദ്ദയിലെത്തിയശേഷം മൂന്ന് ജീവനക്കാർ ഭക്ഷണം കഴിക്കാനായി പുറത്തുപോയി. പോകുംവഴി ഇവരുടെ ടാക്‌സി തടഞ്ഞ സൗദി പൊലീസ്, രേഖകൾ പരിശോധിച്ചു. പാസ്‌പോർട്ടിന്റെ ഫോട്ടോകോപ്പിയും എയറിന്ത്യയുടെ ഐഡന്റിറ്റി കാർഡും കാണിച്ചിട്ടും പൊലീസ് സമ്മതിച്ചില്ല്. മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട പൊലീസ് ഇവരെ തടഞ്ഞുവെച്ചു.
യഥാർഥ പാസ്‌പോർട്ട് കൈവശം വേണമെന്ന് പൊലീസ് നിഷ്‌കർഷിച്ചു. മൂന്നുമണിക്കൂറിനു ശേഷമാണ് ഇവരെ പൊലീസ് പോകാൻ അനുവദിച്ചത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചുവിടുന്നതിന്റെ ഭാഗമായുള്ള പരിശോധനകൾ കർശനമാക്കിയതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സൗദി അധികൃതർ പിന്നീട് വിശദീകരിച്ചു.
പാസ്‌പോർട്ടിന്റെ ഫോട്ടോ കോപ്പിയുമായി യാത്ര ചെയ്യുന്നത് സാങ്കേതികാർഥത്തിൽ ശരിയല്ല. അത് വലിയ അപകടസാധ്യതയുമുണ്ടാക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. ഇക്കാര്യം സൗദി അധികൃതരുമായി സംസാരിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്ന് എയറിന്ത്യ അധികൃതർ പറഞ്ഞു.
ജൂൺ ഒന്നിന് ജെറ്റ് എയർവേയ്‌സിന്റെ പൈലറ്റും സമാനമായ ആശങ്ക പങ്കുവെച്ചിരുന്നു. ഇമിഗ്രേഷനിൽ യഥാർഥ പാസ്‌പോർട്ട് സമർപ്പിച്ചശേഷം സൗദിയിലൂടെ യാ്ത്ര ചെയ്യുന്നത് ആശങ്കാജനകമാണെന്ന് വ്യോമയാന മന്ത്രാലയത്തെയും വിദേശകാര്യ മന്ത്രാലയത്തെയും അദദ്ദേഹം അറിയിച്ചിരുന്നു. സൗദി ഇമിഗ്രേഷനിൽ പാസ്‌പോർട്ട് സമർപ്പിക്കപ്പെടുന്നതോടെ, വിമാന ജീവനക്കാർ അനധികൃത കുടിയേറ്റക്കാരെപ്പോലെയാവുകയാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരുന്നു.