ബോയിങ്  ബോയിങ് എന്ന  ചിത്രത്തിലെ കൊമഡി സീൻ നമുക്ക് എത്ര  കണ്ടാലും വീണ്ടും ചിരിപൊട്ടും. മോഹൻലാൽ റേഡിയോ കേട്ടുകൊണ്ട് ചിക്കൻ മസാല  ഉണ്ടാക്കാൻ തുടങ്ങുമ്പോൾ മുകേഷ്  വന്ന് റേഡിയോ മാറ്റി ടിവി വച്ച് വ്യയാമ്മം ചെയ്യുകയും മോഹൻലാൽ ഇതറിയാതെ മുഴുവൻ കോഴിയെ വ്യായാമം ചെയ്യിക്കുന്നതാണ്  രംഗം. ന്നാൽ ഇന്ന് കാലം മാറി... നമുക്ക്  ഏത്  ഫുഡ് ഉണ്ടാക്കണമെങ്കിലും  യു ട്യൂബ് സേർച്ച്  ചെയ്താൽ മതി.

ഇപ്പോഴിതാ കേരളാ ഹൗസിന്റെ എഫ്എം റേഡിയോയിലും കിസ്തുമസ് സ്‌പെഷ്യൽ ത്രീ  കോഴ്‌സ്  മെനുവുമായി  ജിജ  ജോയ്  റെസിപി ടൈം ഇൽ  എത്തുന്നു, വാം ഫ്രൂട്ട് പഞ്ച് ,പിടി +കോഴി വറുത്തരച്ചത്,അധികം ആരും ഉണ്ടാക്കി നോക്കാൻ ഇടയില്ലാത്ത ക്രിസ്തുമസ് പുഡിംഗുമാണ് വിഭവങ്ങൾ.

അതോടൊപ്പം ഷീബ ഷാറ്റ്‌സ് ,ജിജോ  ജോസഫ്, ബിജു ജോർജ് ,ഷിമ്മി  ജിമ്മി ,ബേബിമോൾ സജി,ലേഖ സുനിൽ ,സിജു കുരിയൻ  തുടങ്ങിയവർ ആലപിച്ച കാരോൾ സോങ്ങും ഷീബയുടെ  ഭക്തി ഗാനവും ഉൾപ്പെടുത്തിക്കൊണ്ട്  യു ട്യൂബ് വെർഷൻ  ഇറങ്ങി. രേഷ്മ റാണി യാണ് പരിപാടികൾ അവതരിപ്പിക്കുന്നത്

കഴിഞ്ഞ എപ്പിസോഡിലെ ചോദ്യത്തിന് ശരിയുത്തരം അയച്ചവരിൽ നിന്നും കൗണ്ടി വിക്ലൗയിലുള്ള  ജിനി ജോൺ അയർലണ്ട് സോണിൽ നിന്നും,കാനഡയിൽ നിന്നുള്ള  ജിയോ ചാക്കോ ഇന്റർനാഷണൽ സോണിൽ നിന്നും  അർഹരായി.നിങ്ങളൊരു കലാകാരിയോ  കലാകാരനോ അതോ ബ്യൂട്ടിഷനൊ ഫാഷൻ  ഡിസൈനറോ  നല്ല കുക്കൊ ആണെകിൽ ഞങ്ങളേ അറിയിക്കുക  അതുമല്ലെങ്കിൽ  ബർത്ത് ഡേആശംസകൾ  ഈ റേഡിയോ  വഴി നിങ്ങളുടെ പ്രിയപെട്ടവർക്കു കൈമാറാവുന്നതാണ്.

കേരള ഹൗസ് എഫ്എം റേഡിയോക്ക്  വേണ്ടി ശ്യാം ഇസാദ്  ആണ് ക്യാമറ എഡിറ്റിങ് എന്നിവ ചെയ്തിരിക്കുന്നത് .ആവിഷ്‌കാരം :പ്രിൻസ് ജോസഫ് അങ്കമാലി .പുതിയ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ്  ഓൺഎയർ ലൈവ് വരുന്നത് ,ജനുവരി  18 ആം തിയതി രാവിലെ 11.30 മണിക്കാന്നു അടുത്ത പ്രോഗ്രാം . കുടുതൽ വിവരങ്ങൾക്ക്ഇവിടെക്ലിക്ക് ചെയ്യുക .