ഭൂമുഖത്തു വന്ന പുതിയ കണ്ടു പിടിത്തങ്ങളും, പുതിയ പരിചയപ്പെടുത്തലുകളും അത് എന്ത് തന്നെ ആയാലും മനുഷ്യന് ആദ്യ സമയങ്ങളിൽ അത് ഒരു പുതു അനുഭവവും അവനിൽ അത് വളരെ വ്യത്യസ്തതയും ഉളവാകാറുണ്ട്. പക്ഷെ കാല ക്രമേണ അത് ആ അതലങ്ങളിൽ നിന്നും മാറി മനുഷ്യനിലേക്ക് കുറച്ചുകൂടി മെച്ചമായ രീതിയിലോ അല്ലെങ്കിൽ അതിന്റെ പുതിയ അവതരണത്തിൽ പഴയതിനെ മനുഷ്യൻ മറക്കുകയോ ചെയ്യുകയാണ് മനുഷ്യന്റെ പുതിയതിനെ സ്വീകരിക്കുവാൻ ഉള്ള ത്വര.

ലോകത്ത് ഇതുവരെ മനുഷ്യന് വേണ്ടി അവതരിച്ച എല്ലാ സംഭവങ്ങളും മൂടോടെ നശിച്ചു പോകുകയോ,പഴക്കം മൂലം മനുഷ്യനായി അവ ഒഴുവാക്ക പെടുകയോ ചെയ്യുകയാണ് സാധാരണ.

പക്ഷെ റേഡിയോ എന്ന മാദ്ധ്യം അതിന്റെ തുടക്കം മുതൽ ഇക്കാലയളവ് വരെ വാർത്തകൾ അറിയാൻ ഉള്ള അവന്റെ പ്രിയ ഉപാധി എന്ന രീതിയിൽ ഇന്നും നിലനിൽക്കുന്നു അത് ഏതു ദേശകാരൻ ആയാലും ഭാഷാകാരൻ ആയാലും പഠിക്കാത്തവനോ, പഠിച്ചവനോ ആരിലും റേഡിയോ എന്ന മാദ്ധ്യം എത്ര പഴക്കം അതിനുണ്ടോ അതിലും ആഴത്തിൽ അത് മനുഷ്യന്റെ കാതിനെയും, ചിന്തകളെയും റേഡിയോ എന്ന മാദ്ധ്യത്തില് അടുപ്പിക്കുന്നു. ലോകത്തിൽ ഇത്ര പഴക്കം ഉള്ളതും മനുഷ്യൻ കണ്ടുപിടിച്ചതിൽ ഇത്രത്തോളം നിലനിൽക്കുന്നതും അവനെ സ്വാധീനിച്ചതുമായ വിനോപാധി റേഡിയോ അല്ലാതെ വേറൊന്നിന്ന് സ്ഥാനം ഇല്ല.

മലയാളിയുടെ ഗൃഹാതുരത്വത്തിൽ ആദ്യം ഓടി എത്തുന്നതും റേഡിയോ ആണ് ..അത് പഴയ റേഡിയോ സിലോൺ ആയാലും നമ്മുടെ സ്വന്തം ആകാശവാണി ആയാലും ചുമരുകളിൽ ക്ലോക്കുകൾ തൂങ്ങാത്ത കാലങ്ങളിൽ റേഡിയോ പരിപാടികളിലൂടെ സമയ ക്രമങ്ങളിലൂടെ ആയിരുന്നു മലയാളി അന്ന് സമയം അറിഞ്ഞിരുന്നത് .പ്രഭാത ഭേരി മുതൽ 6.45 ഇന്റെ പ്രാദേശിക വാർത്തകളിലൂടെ പിന്നീട് വരുന്ന സംസ്‌കൃത വാർത്തയിലൂടെ അന്നത്തെ മലയാളിയുടെ ജോലി സമയവും സ്‌കൂൾ സമയവും ആരംഭിക്കുകയായി .വൈകുനേരങ്ങളിലെ കണ്ടതും കേട്ടതും പിന്നെ വയലും വീടും പാട്ടു പെട്ടിയുമായി രഞ്ജിനി.കളർ ടെലിവിഷന് മുൻപുള്ള മലയാളിയുടെ കാതുകളെയും ചിന്തകളേം ഗാഢമായി വലിച്ചടുപ്പിച്ച മാദ്ധ്യമായിരുന്നു റേഡിയോ.

കളർ ടെലിവിഷന്റെയും,വീ സിയാറിന്റെയും, വീ സി പ്പിയുടെയും കാലത്തിൽ റേഡിയോ യുഗത്തിന് ചെറിയ രീതിയിൽ മങ്ങലേറ്റു. അത് പിന്നീട് സീ,ഡിയുടെയും, ഡീവീഡി യുടേം കാലമെത്തിയപ്പോൾ നമ്മുടെ റേഡിയോ യുഗത്തിന് തന്നെ അത് അന്ദ്യം കുറിച്ചു.അത് പിന്നീട് മലയാളിയിയുടെ ഗൃഹാതുരത്വ ഓർമയായോ, ഷെൽഫിലെ പഴകിയ സാധനങ്ങളുടെ ഇടയിലൂടെ മാത്രം റേഡിയോ എന്ന ആ ചിത്രം കടന്നു വന്നു.കൂടു വിട്ടു കൂടുമാറി കടൽ കടന്ന

മലയാളിക്കൊപ്പം റേഡിയോ യും കടൽ കടന്നു പ്രവാസി മലയാളിയുടെ ആദ്യ ശ്രവണനുഭവമായ 1269 എ,എം ഇന്ന് 20 വര്ഷം പിന്നിടുന്നു അതിന്റെ തുടർച്ചയായി ഇന്നു മൂന്നോളം എ,എം സ്റ്റേഷനുകൾ യു,എ,യി യിൽനിന്നും സംപ്രേഷണം ചെയുന്നു.എടുത്തു പറയേണ്ടത് ഈ എ,എം സ്റ്റേഷനുകൾ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ പരിപാടികൾ അവതരിപ്പുകയും ,അതോടൊപ്പം ചില പ്രോഗ്രാമുകൾ നമ്മയുടെ ഗൃഹാതുരത്വ ഓർമകളെ തൊട്ടുണർത്തുന്നതുമാണ്. നാട്ടിൽ കാണുന്നത് പോലെ ശക്തമായ രാഷ്ട്രീയ പക്ഷം പിടിത്തം ഈ കൂട്ടരുടെ ഇടയിൽ ഇതുവരെ ഇവിടെ പ്രകടമല്ല.എല്ലാവര്ക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെങ്കിലും ചർച്ചകളിൽ വലിയ പക്ഷ പാതം കാണുവാൻ ഇല്ല.

എല്ലാ മെട്രോ നഗരങ്ങളെയും പോലെ ദുബായിയും പല പ്രാദേശിക ഭാഷ എഫ്,എമ്മുകളെ കളെ സ്വീകരിച്ചു. ആ കൂട്ടത്തിൽ മലയാളിക്ക് ഒരു പുത്തൻ ശ്രവണനുഭവമായി 2004 മലയാളത്തിന്റെ ആദ്യ എഫ്,എം സ്റ്റേഷൻ .അറേബ്യൻ റേഡിയോ നെറ്റുവർക്കിന്റെ ഭാഗമായ ഹിറ്റ് 96.7 എഫ് ,എം എന്ന ആദ്യ മലയാള എഫ്,എം നിലവിൽ വന്നു ആദ്യ എഫ്,എം ആയതിനാൽ ആവാം മലയാളി സമൂഹം നെഞ്ചേറ്റിയ ഒരു റേഡിയോ ചാനെൽ നമുക്ക് ദുബായി യിൽ കാണാൻ സാധ്യമല്ല.മലയാള എ,എം മുകളുടെ തുടർച്ച എന്ന രീതിയിൽ ആവണം എ,എം അവതാരകർ ശ്രോതാക്കളോടു കാട്ടുന്ന പരിഗണനയും സ്‌നേഹ വായ്പും അവരും തുടർന്നു. പക്വത ഉള്ള അവതാരകരും ചടുലമായ അവതരണ രീതിയും ,സഭ്യത ലംഗിക്കാത്ത അവതാരന രീതിയും അവർക്കു കൂടുതൽ ശ്രോതാക്കളെ നേടിക്കൊടുത്തു.

തുടക്ക സമയങ്ങളിൽ ഗ്രാമഫോൺ എന്ന ഗൃഹാതുരത്വം ഉണർത്തുന്ന മ്യൂസിക്കൽ പ്രോഗ്രാം ഉണ്ടായിരുന്നു രാത്രി 10 മണിയോടെ തുടങ്ങുന്ന പരുപാടി ലേബർ ക്യാമ്പുകളിലും, കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങളിലും രാത്രിയുടെ നിശബ്ദതയിൽ മലയാളി ജോലി യുടെ തിരക്കിൽ നിന്നും മാറി 10 മാണിയോട് കൂടി ഗ്രാമഫോൺ കേൾക്കുവ്വാൻ റേഡിയോക്കു കാതു കൂര്പികുമായിരുന്നു.അതിന്റെ അവതാരികയുടെ പ്രോഗ്രാം അവതരിപ്പിക്കുന്നതിലുള്ള വ്യത്യസ്തയും ഗാനങ്ങൾ തിരഞ്ഞെടുക്കുന്നതിലുള്ള രീതിയുമായിരുന്നു അതിനു കൂടുതൽ പ്രേക്ഷകനെ നേടിക്കൊടുത്തത്.ആ അവതാരികയുടെ പടി ഇറക്കം പോലെ ആ മികച്ച പ്രോഗ്രാമും മലയാളി മനസ്സിൽ നിന്നും പടി ഇറങ്ങി പോയ്.

ആദ്യ എഫ്,എം സ്റ്റേഷന് മലയാളികൾക്കിടയിൽ കിട്ടിയ മികച്ച സ്വീകരണം ആണ് കൂടുതൽ സ്റ്റേഷനുകൾ തുടങ്ങാൻ ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ചത് ഒന്നിന് പുറകെ ഒന്നായ് ഇന്ന് ദുബായി യിൽ 6 ഓളം എഫ്,എം സ്റ്റേഷനുകൾ ആണ് ഉള്ളത് അതിൽ ചിലതു എ,എം സ്റ്റേഷനുകളുടെ മാതൃകകൾ പിന്തുടർന്ന് രാഷ്ട്രീയ,സാമൂഹിക വിഷയങ്ങൾ ദിനവും ചർച്ച നടത്താറുണ്ട് തങ്ങളുടെ എഫ്,എമ്മിനെ കൂടുതൽ ജനങ്ങളുമായി അടുപ്പിക്കാൻ പലരും പരിപാടികളിൽ വ്യത്യസ്തകൾ തേടുന്നു കൊണ്ടുവരുന്നു.പല സ്റ്റേഷനുകൾക്കും സ്ഥിരം ശ്രോതാക്കളും ഉണ്ട് പരിപാടിയുടെ നിലവിവരം അനുസരിച്ച് അതിൽ വ്യത്യസ്ത ശ്രോതാക്കൾ ഉൾപ്പെടുന്നു.

നമ്മൾ പലയിടത്തും പറയുന്നത് പോലെ എല്ലാ ഇടതും ആൺ കോയ്മ അല്ലെങ്കിൽ പുരുഷ മേധാവിത്വം വീട്ടിലും,തൊഴിൽ ഇടങ്ങളിലും. ആശ്ചര്യ കരമെന്നു പറയട്ടെ ഇവിടങ്ങളിലെ എ,എം എഫ്എം സ്റ്റേഷനുകളിൽ പെൺകോയ്മാ ആണെന്ന് പറയേണ്ടി വരും ഇവിടങ്ങളിൽ തൊഴിൽ എടുക്കുന്ന സ്ത്രീകൾക്കു വളരെ അഭിമാന പുരസരം പറയാവുന്ന ഒന്നാണ് .രാഷ്ട്രീയ ചർച്ചകൾ മുതൽ എന്തിനേറെ റേഡിയോ സ്റ്റേഷൻ തലപ്പത്ത് വരെ ഇരിക്കുന്ന വനിതാ രത്‌നങ്ങൾ ഉള്ള ഇടമാണ് ദുബായിലെ റേഡിയോ മേഖല.

കുറെ വർഷങ്ങൾക്കു മുൻപ് വരെ വലിയ മത്സരം ഇല്ലാതെ പ്രക്ഷേപണം നടന്നു പോകുന്ന ഇടങ്ങൾ ആയിരുന്നു പ്രവാസി റേഡിയോ മേഖലകൾ .എന്നാൽ ഇന്ന് നാട്ടിലെ ചില കുത്തക ഭീമന്മാർ ഈ രംഗത്ത് ചുവടു വച്ചതോടെ ഇവിടുത്തെ റേഡിയോ രംഗം എന്ന് പറയുന്നില്ല .മലയാള മാദ്ധ്യമ രംഗം തന്നെ വളരെ കിട മത്സരങ്ങൾക്ക് വേദി ആയി തുടങ്ങി.വളരെ മാന്യമായി നില നിന്ന് പോയിരുന്ന പല റേഡിയോ സ്റ്റേഷനുകളും ഇന്ന് ഇവരുടെ വരവോടെ പിടിച്ച്ചു നിൽക്കുവാൻ വളരെ പ്രയാസ പെടുന്നു ഉയർന്ന ശമ്പളവും,മറ്റു ആനുകൂല്യങ്ങളും അവതാരകർ സ്റ്റേഷനുകൾ മാറുവാൻ പ്രേരിപ്പിക്കുന്നു അതോടൊപ്പം അവരുടെ ജീവിത സാഹചര്യങ്ങളും അതിനു ബലം ഏകുന്നു. ഇന്ന് പല സ്റ്റേഷനുകളിലും ഇരിക്കുന്ന ആർ,ജെ കൾ പല കാരണങ്ങളാൽ നിലവിൽ ഉള്ള റേഡിയോ വിടാൻ നിർബന്ധിതരാകുന്നു.

ചില മാദ്ധ്യമ കുത്തുകകൾ ഈ മേഖലയിൽ കണ്ണെറിഞ്ഞതോടുക്കൂടി ഇതുവരെ ഇവിടെ തുടർന്നു വന്നിരുന്ന വാർത്തയോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും മറ്റുള്ള തൊഴിൽ ഇടങ്ങളിലേതുപോലെ കിട മത്സരങ്ങളുടെയും കച്ചവടത്തിന്റെയും വഴിക്കു നീങ്ങി തുടങ്ങി.ഇത്രയും നാൾ നിലനിന്നിരുന്ന റേഡിയോ രീതിക്കു ബദൽ ആയി ഒരു റേഡിയോ കമ്പനി വല്കരണം ആണ് ഇപ്പോൾ അടുത്തകാലത്തായി കണ്ടു പോകുന്നത് .

കമ്പനികളുടെ താല്പര്യം നിമിത്തം പഴയ റേഡിയോ യിൽ ഉപയോഗിച്ചിരുന്ന സ്വന്തം പേരുപോലും മാദ്ധ്യമ കുത്തുകകൾക്കു വേണ്ടി പുതിയ പേരുകളിൽ ആർ,ജെ കൾ പരിചയ പെടുത്തുവാൻ നിർബന്ധിതരായി.ഗൾഫിലെ മാദ്ധ്യമ രംഗം ഇതുവരെ വലിയ പഴി കേൾക്കാതെയും പക്ഷം പിടിക്കാതെയും നിലനിന്നു പോയവ ആയിരുന്നു... പുതിയ സാഹചര്യങ്ങളും പുതിയ കുത്തക റേഡിയോ കമ്പനികളും ഈ രംഗത്ത് പ്രകടമായ വേർതിരിവ് വരുത്തി തുടങ്ങി... എല്ലാം കച്ചവടം ആകുമ്പോൾ എല്ലാം കച്ചവട വത്കരിക്കണ്ടേ.

നാട്ടിലെ പോലെ ഇവിടുത്തെ ശ്രോതാക്കളെയും നിങ്ങളുടെ ശക്തിയുള്ള കച്ചവടകയ്യാൽ ഞെരിച്ചു കൊല്ലരുത്... കാരണം ഇവിടുത്തെ അവതാരകാരുടേം സ്രോതകളുടേം ശബ്ദത്തിനും,കേൾവിക്കും നല്ല വിയർപ്പിന്റെ ഗന്ധം ഉണ്ട്...