- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞേക്കും; എണ്ണ കമ്പനികൾക്കു സ്വയം വില നിശ്ചയിക്കാവുന്ന സംവിധാനം മാറ്റാനും സാധ്യത
ദുബായ്: യുഎഇയിൽ ഇന്ധനവില കുറയ്ക്കുന്ന കാര്യം ഊർജ മന്ത്രാലയത്തിന്റെ സജീവപരിഗണനയിൽ. എണ്ണക്കമ്പനികൾക്കു സ്വയം വില നിശ്ചയിക്കാവുന്ന സംവി ധാനം മാറ്റി സമഗ്രമാറ്റത്തിനു വഴിയൊരുക്കാനാണ് ആലോചന. ഇന്ധനവില കുറയ്ക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയ്ക്ക് നിർദ്ദേശം സമർപ്പിച്ചിരിക്കുകയാണ്. വില നിശ്ചയിക്കുന്നതിനായി പ്രത്യേക സമിതിക്ക് രൂപം നൽ
ദുബായ്: യുഎഇയിൽ ഇന്ധനവില കുറയ്ക്കുന്ന കാര്യം ഊർജ മന്ത്രാലയത്തിന്റെ സജീവപരിഗണനയിൽ. എണ്ണക്കമ്പനികൾക്കു സ്വയം വില നിശ്ചയിക്കാവുന്ന സംവി ധാനം മാറ്റി സമഗ്രമാറ്റത്തിനു വഴിയൊരുക്കാനാണ് ആലോചന.
ഇന്ധനവില കുറയ്ക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയ്ക്ക് നിർദ്ദേശം സമർപ്പിച്ചിരിക്കുകയാണ്. വില നിശ്ചയിക്കുന്നതിനായി പ്രത്യേക സമിതിക്ക് രൂപം നൽകാനാണ് പദ്ധതി.അന്താരാഷ്ട്രതലത്തിൽ എണ്ണവില കുറഞ്ഞ പശ്ചാത്തലത്തിലാണ് രാജ്യത്ത് വില കുറയ്ക്കാൻ ആലോചിക്കുന്നത്.
സബ്‌സിഡി രൂപത്തിൽ വിലയിളവ് അനുവദിക്കാനാണ് ആലോചിക്കുന്നത്മന്ത്രി മറുപടിയിൽ വ്യക്തമാക്കി. രാജ്യത്തെ പൗരന്മാർക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാക്കാനാണ് ആലോചന. ഇവരിൽ തന്നെ കുറഞ്ഞ വരുമാനക്കാർക്ക് മാത്രമായി സബ്‌സിഡി ലഭ്യമാക്കണോ യെന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. വിദേശികൾക്ക് വിലയിളവ് അനുവദിക്കുമോയെന്നത് സംബന്ധി്ച്ചും മന്ത്രി കൗൺസിലിൽ വ്യക്തമാക്കിയിട്ടില്ല.