- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ ദേശീയ ദിനത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ
ബഹ്റൈൻ ദേശീയ ദിനത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ബഹ്റൈനും, ഡിസ്‌കവർ ഇസ്ലാമും സംയുക്തമായി മനാമ അൽ ഹിലാൽ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചു സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ആദിലിയ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ ആണു ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ കിഡ്‌നി പ്രൊഫൈൽ , ലിവർ പ്രൊഫൈൽ, കൊളെസ്‌ട്രോൾ, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ എന്നിവ അറിയുന്ന രക്ത പരിശോധനയും കൂടാതെ പീഡിയാട്രിക്‌സ്, ഓർത്തോപീഡിക്‌സ്, യൂറോളജി, ന്യൂറോളജി, ഓഫ്താൽമോളജി, ഇ.എൻ.ടി., ഗൈനക്കോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ ഉള്ള വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ സൗജന്യമായി ഉണ്ടായിരിക്കുന്നതാണ്. ആദ്യം രെജിസ്റ്റർ ചെയ്യുന്ന രണ്ടായിരത്തോളം ആളുകൾക്കാണ് ഈ ക്യാമ്പിന്റെ സേവനം ലഭ്യമാകുക. https://bit.ly/2LcLEti എന്ന ലിങ്കിലൂടെയും, ക്യാമ്പ് ദിവസം രാവിലെ ഹോസ്പിറ്റലിലും രെജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വച്ചു നടന്ന പത്ര സമ്മേളനത്തിൽ അൽ ഹില
ബഹ്റൈൻ ദേശീയ ദിനത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ബഹ്റൈനും, ഡിസ്‌കവർ ഇസ്ലാമും സംയുക്തമായി മനാമ അൽ ഹിലാൽ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചു സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഞായറാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ആദിലിയ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ ആണു ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ കിഡ്‌നി പ്രൊഫൈൽ , ലിവർ പ്രൊഫൈൽ, കൊളെസ്‌ട്രോൾ, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ എന്നിവ അറിയുന്ന രക്ത പരിശോധനയും കൂടാതെ പീഡിയാട്രിക്‌സ്, ഓർത്തോപീഡിക്‌സ്, യൂറോളജി, ന്യൂറോളജി, ഓഫ്താൽമോളജി, ഇ.എൻ.ടി., ഗൈനക്കോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ ഉള്ള വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ സൗജന്യമായി ഉണ്ടായിരിക്കുന്നതാണ്.
ആദ്യം രെജിസ്റ്റർ ചെയ്യുന്ന രണ്ടായിരത്തോളം ആളുകൾക്കാണ് ഈ ക്യാമ്പിന്റെ സേവനം ലഭ്യമാകുക. https://bit.ly/2LcLEti എന്ന ലിങ്കിലൂടെയും, ക്യാമ്പ് ദിവസം രാവിലെ ഹോസ്പിറ്റലിലും രെജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വച്ചു നടന്ന പത്ര സമ്മേളനത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ CEO ഡോ. ശരത് ചന്ദ്രൻ, അഡ്‌മിനിസ്‌ട്രേറ്റർ ലിജോയ് ചാലക്കൽ, ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ ഭാരവാഹികൾ ആയ എഫ്.എം. ഫൈസൽ, ജ്യോതിഷ് പണിക്കർ, ജഗത് കൃഷ്ണകുമാർ, റീന രാജീവ്, ഷിൽസ റിലീഷ്, മണിക്കുട്ടൻ, ഡിസ്‌കവർ ഇസ്ലാം പ്രതിനിധികൾ ആയ മുഹമ്മദ് സുഹൈർ, സെയ്ദ് താഹിർ, സെയ്ദ് എന്നിവരും സംബന്ധിച്ചു.