ഴിഞ്ഞ മൂന്ന് വർഷത്തോളം ബഹ്‌റൈൻ സാമൂഹൃ സാംസകാരിക ജീവകാരുണൃ മേഖലകളിൽ സ്തുതൃർഹമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ( 2017 -2020 ) വരുന്ന മൂന്നുവർഷ കാലയളവിലെ പ്രവർത്തനങ്ങൾക്കായി പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.

എബ്രഹാം ജോൺ, ഡിക്‌സൺ സൈറസ് , മോനി ഒടികണ്ടത്തിൽ, അജയകൃഷ്ണൻ എന്നിവർ രക്ഷാധികാരികളായും എഫ്.എം .ഫൈസൽ (ചെയർമാൻ) ജേൃാതിഷ് പണിക്കർ (പ്രസിഡണ്ട്) ജഗത് കൃഷ്ണകുമാർ (ജന.സെക്രട്ടറി) ജേക്കബ് തേക്കുതോട് (ജനറൽ കൺവീനർ) ദിലീഫ് (ട്രഷറർ) എബി തോമസ് (വൈസ് ചെയർമാൻ) തോമസ് ഫിലിപ്പ് (വൈസ്.പ്രസി.) ഷൈജു ക്രാമ്പത്ത് (ജോ.സെക്രട്ടറി ) പ്രമോദ് കണ്ണപുരം (ചാരിറ്റി വിങ്)ജോർജ് (മെൻപർ ഷിപ്പ് ) തോമസ് സൈമൺ (എന്റർടൈന്മെന്റ്) മനോജ് മണികണ്ഠൻ ( യുവജന വിഭാഗം) രാജ് കൃഷ്ണൻ ( ഹോസ്പിറ്റൽ വിങ് ) അജി തോമസ്, അരുൺ തൈക്കാട്ടിൽ, എന്നിവരെ എക്‌സികൃുട്ടീവ് കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും ഇന്തൃയിൽ നിന്നുള്ള ഏറ്റവും അർഹനായ ഒരാൾക്ക് ഇന്തൃൻ ഐക്കൺ അവാർഡും, ജീവകാരുണൃ പ്രവർത്തന മേഖലയിൽ ബഹ്‌റൈനിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവെക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന സംഘടനയ്കും വരുന്ന മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ അവാർഡ് നൈറ്റിൽ അവാർഡുകൾ വിതരണം ചെയ്യും ഐ.പി.എസ്. വിജയൻ, പ്രശസ്ത നടൻ പത്മശ്രീ മധു ,ബഹ്‌റൈൻ കെ.എം.സി.സി എന്നിവരാണ് മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ

ജീവകാരുണൃ പ്രവർത്തനങ്ങളിൽ തങ്ങളാൽ ചെയ്യാൻ പറ്റുന്ന സേവനം ഏറ്റവും മികച്ച രീതിയിൽ ചെയ്യുക എന്നതായിരിക്കും പുതിയ കമ്മറ്റിയുടെ പരമ പ്രധാന ലക്ഷൃം എന്നും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പത്രകുറിപ്പിൽ പറഞ്ഞു.