- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത് മോഹൻലാൽ തന്നെ; മമ്മൂട്ടിയേക്കാൾ പ്രതിഫലം വാങ്ങുന്ന നടൻ ദുൽഖർ സൽമാൻ! മോഹൻലാലും ദുൽഖറും അല്ലാതെ മറ്റൊരു മലയാളി നടനും ആദ്യ 100 പേരുടെ പട്ടികയിൽ ഇല്ല; ഷാരൂഖിനെ രണ്ടമാതാക്കി സൽമാൻ തന്നെ ഏറ്റവും മുമ്പൻ; മൂന്നാമൻ വീരാട് കോലി; ഫോബ്സ് പട്ടിക പുറത്തുവരുമ്പോൾ
മുംബൈ: ഏറ്റവും കൂടുതൽ പണം വാരുന്ന ഇന്ത്യൻ താരം സൽമാൻ ഖാൻ. ഫോബ്‌സ് മാഗസിന്റെ വാർഷിക പട്ടികയിലാണു സൽമാൻ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഷാറുഖ് ഖാനാണു രണ്ടാമൻ. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കോഹ്‌ലി മൂന്നാമത്. ഫോബ്സ് മാഗസിൻ പട്ടികയിൽ മലയാള താരങ്ങളായ ദുൽഖർ സൽമാനും മോഹൻലാലും ഇടം നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നൂറ് താരങ്ങളുടെ പട്ടികയാണ് ഫോബ്‌സ് പുറത്തിറക്കിയത്. 11 കോടി രൂപ വാർഷിക വരുമാനവുമായി മോഹൻലാൽ പട്ടികയിൽ 73-ാം സ്ഥാനത്താണ്. 9.23 കോടി രൂപ വരുമാനവുമായി ദുൽഖർ സൽമാൻ 79-ാം സ്ഥാനത്തുമുണ്ട്. 2016 ഒക്ടോബർ ഒന്നു മുതൽ ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള വരുമാനം കണക്കാക്കിയാണു പട്ടിക തയാറാക്കിയിട്ടുള്ളത്. പട്ടികയിൽ ദുൽഖറിനും താഴെയാണ് തെലുങ്ക് താരം അല്ലു അർജുൻ. 81-ാമതാണ് അല്ലു അർജുന്റെ സ്ഥാനം. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സൽമാൻ ഖാന്റെ വാർഷിക വരുമാനം 233 കോടി രൂപയാണ്. ഷാരൂഖിന്റെ വരുമാനം 170 കോടിയും കോഹ്ലിയുടേത് നൂറ് കോടിയുമാണ്. പട്ടികയിൽ അഞ്ചാം സ്ഥാനത്ത് സച്ചിൻ തെൻഡുൽക്കറുണ്ട്. അക്ഷയ്
മുംബൈ: ഏറ്റവും കൂടുതൽ പണം വാരുന്ന ഇന്ത്യൻ താരം സൽമാൻ ഖാൻ. ഫോബ്‌സ് മാഗസിന്റെ വാർഷിക പട്ടികയിലാണു സൽമാൻ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഷാറുഖ് ഖാനാണു രണ്ടാമൻ. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കോഹ്‌ലി മൂന്നാമത്.
ഫോബ്സ് മാഗസിൻ പട്ടികയിൽ മലയാള താരങ്ങളായ ദുൽഖർ സൽമാനും മോഹൻലാലും ഇടം നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നൂറ് താരങ്ങളുടെ പട്ടികയാണ് ഫോബ്‌സ് പുറത്തിറക്കിയത്. 11 കോടി രൂപ വാർഷിക വരുമാനവുമായി മോഹൻലാൽ പട്ടികയിൽ 73-ാം സ്ഥാനത്താണ്. 9.23 കോടി രൂപ വരുമാനവുമായി ദുൽഖർ സൽമാൻ 79-ാം സ്ഥാനത്തുമുണ്ട്. 2016 ഒക്ടോബർ ഒന്നു മുതൽ ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള വരുമാനം കണക്കാക്കിയാണു പട്ടിക തയാറാക്കിയിട്ടുള്ളത്.
പട്ടികയിൽ ദുൽഖറിനും താഴെയാണ് തെലുങ്ക് താരം അല്ലു അർജുൻ. 81-ാമതാണ് അല്ലു അർജുന്റെ സ്ഥാനം. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സൽമാൻ ഖാന്റെ വാർഷിക വരുമാനം 233 കോടി രൂപയാണ്. ഷാരൂഖിന്റെ വരുമാനം 170 കോടിയും കോഹ്ലിയുടേത് നൂറ് കോടിയുമാണ്. പട്ടികയിൽ അഞ്ചാം സ്ഥാനത്ത് സച്ചിൻ തെൻഡുൽക്കറുണ്ട്. അക്ഷയ് കുമാറിന് പിന്നിലാണ് സച്ചിന്റെ സ്ഥാനം.
ആമീർ ഖാൻ ആറാം സ്ഥാനത്തുണ്ട്. 86.75 കോടി രൂപയാണ് ആമീർ ഖാന്റെ വാർഷിക വരുമാനം. 68 കോടി രൂപ വാർഷിക വരുമാനവുമായി നടി പ്രിയങ്ക ചോപ്ര ആദ്യ പത്തിലുണ്ട്. ആദ്യ പത്തിൽ ഇടം നേടിയ ഏക വനിതാ താരമാണ് പ്രിയങ്ക. 57 കോടി രൂപ വരുമാനവുമായി പി.വി സിന്ധു 13-ാം സ്ഥാനത്തുണ്ട്. ദീപിക പദുക്കോൺ, ആലിയ ഭട്ട്, കങ്കണ, സൈന നെഹ്വാൾ തുടങ്ങിയവരും പട്ടികയിലുണ്ട്.
സ്ഥാനവും വരുമാനവും (കോടി രൂപയിൽ) ആദ്യ അഞ്ച് 1. സൽമാൻ ഖാൻ 232.83 2. ഷാറുഖ് ഖാൻ 170.5 3. വിരാട് കോഹ്‌ലി 100.72 4. അക്ഷയ് കുമാർ 98.25 5. സച്ചിൻ തെൻഡുൽക്കർ 82.50 ആദ്യ വനിത 7. പ്രിയങ്ക ചോപ്ര 68 മലയാളികൾ 73. മോഹൻ ലാൽ 11.03 79. ദുൽഖർ സൽമാൻ 9.28