- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഫ്.ഒ.സി ജർമനി ഗ്രിൽ പാർട്ടി നടത്തി
കൊളോൺ: ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരിയുടെ (എഫ്.ഒ.സി) ജർമൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രിൽ പാർട്ടി നടത്തി.കൊളോൺ മ്യൂൾഹൈമിലെ എസ്‌പികെ സമുച്ചയത്തിൽ നടത്തിയ പാർട്ടിയിൽ ഒത്തുകൂടാനും, സൗഹൃദം പങ്കുവെയ്ക്കാനും എഫ്ഒസി അംഗങ്ങളെ കൂടാതെ അവരുടെ സുഹൃത്തുക്കളും കുടുംബസമേതം എത്തിയിരുന്നു.ഗ്രിൽ പാ
കൊളോൺ: ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരിയുടെ (എഫ്.ഒ.സി) ജർമൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രിൽ പാർട്ടി നടത്തി.
കൊളോൺ മ്യൂൾഹൈമിലെ എസ്‌പികെ സമുച്ചയത്തിൽ നടത്തിയ പാർട്ടിയിൽ ഒത്തുകൂടാനും, സൗഹൃദം പങ്കുവെയ്ക്കാനും എഫ്ഒസി അംഗങ്ങളെ കൂടാതെ അവരുടെ സുഹൃത്തുക്കളും കുടുംബസമേതം എത്തിയിരുന്നു.
ഗ്രിൽ പാർട്ടിക്ക് കൊഴുപ്പേകാൻ ജർമനിയിലെ അറിയപ്പെടുന്ന ഗായകനായ പിന്റോ ചിറയത്തിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി. ചീട്ടുകളിയും ഉണ്ടായിരുന്നു. എഫ്.ഓ.സി ഭാരവാഹികളായ സെബാസ്റ്റ്യൻ കരിമ്പിൽ, ജോസുകുട്ടി കളത്തിപ്പറമ്പിൽ, ഗ്രിഗറി മേടയിൽ, ജോസഫ് കളപ്പുരയ്ക്കൽ, ജോബ് കൊല്ലമന, ചാക്കോ ജോസഫ് പ്‌ളാമ്പറമ്പിൽ, ലിബി കരിമ്പിൽ തുടങ്ങിയവർ പാർട്ടിക്ക് നേതൃത്വം നൽകി.
Next Story