- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോക്കസ് : പ്രൊഫ. ആർക്കിടെക്റ്റ് ബി.ആർ.അജിത്ത് ചുമതലയേറ്റു
കൊച്ചി :(16.09.21) നിർമ്മാണ മേഖലയിലെ സേവനങ്ങൾ ഏകോപിച്ച് ലഭ്യമാക്കുന്നതിനായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ദി ഫോറം ഓഫ് ക്രിട്ടിക്കൽ യൂട്ടിലിറ്റി സർവീസിന്റെ (Forum Of Critical Utility Services) ( ഫോക്കസ്) കേരള ചാപ്റ്റർ ചെയർമാനായി പ്രമുഖ ആർക്കിടെക്റ്റും വൈറ്റില ആസാദി കോളേജ് ചെയർമാനുമായ പ്രൊഫ.ആർക്കിടെക്റ്റ് ബി.ആർ അജിത്ത് ചുമതലയേറ്റു. കെ.ബി. വിനോദ് കുമാറാണ് വൈസ് ചെയർമാൻ. രാജ്യത്തെ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ വിദഗ്ദരും അംഗങ്ങളായുള്ള സംഘടനയാണിത്.നിർമ്മാണ മേഖലയിലെ എല്ലാവിധ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കി നിർമ്മാണ മേഖലയുടെ നിലവാരം ഉയർത്തുന്നതിനാണ് ഫോക്കസ് ലക്ഷ്യം വയ്ക്കുന്നത്.
ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ കേരള ചാപ്റ്ററിന്റെ ഉദ്ഘാടനം കൊച്ചി മെട്രോ റെയിൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹറ നിർവഹിച്ചു. ഗുണഭോക്താക്കളുടെ താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ കെട്ടിടം നിർമ്മിച്ച് നൽകുന്നതൊടൊപ്പം നൂതന ആശയങ്ങൾ നിർമ്മാണത്തിൽ കൊണ്ടുവരുന്ന ആർട്ടിടെക്ടുകൾ അക്ഷരാർദ്ധത്തിൽ കലാകാരന്മാർ തന്നെയാണെന്ന് ലോക്നാഥ് ബെഹറ പറഞ്ഞു. ധനികരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ വിവേകത്തോടെയും നൂതനവുമായ നിർമ്മാണ പ്രക്രിയകൾ പ്രയോജനപ്പെടുത്തി ഒരാൾക്ക് സന്തോഷം നൽകുകയാണ് ചെയ്യുന്നത്. ഈ മേഖലയിലെ പുത്തൻ ആശയങ്ങൾ അതത് മേഖലയിലെ വിദഗ്ദരുമായി പരസ്പരം ചർച്ച ചെയ്ത് നടപ്പാക്കുന്നതിന് ഒരു ഏകീകൃത സംവിധാനം സാധ്യമാക്കിയത് കെട്ടിട നിർമ്മാണ മേഖലയിലും അടിസ്ഥാന സൗകര്യ വികസന മേഖലയിലും വിപ്ലവകരമായ മാറ്റം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫോറം നാഷണൽ പ്രസിഡന്റ് വി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ഹരികുമാർ വിശിഷ്ടാതിഥിയായിരുന്നു. വൈസ് പ്രസിഡന്റുമാരായ സന്ദീപ് ഷിക്കേര, ഡോ. സി. വേലൻ, ദേശീയ വക്താവ് രവി ശങ്കർ താണ്ടവൻ, ജനറൽ സെക്രട്ടറി എ.എൽ. നരസിംഹ, സൗത്ത് റീജിയണൽ ചെയർമാൻ കെ.പി. ഡൊമിനിക്, ഫോക്കസ് ട്രഷറർ സതീഷ് അയ്യങ്കാർ എന്നിവർ പ്രസംഗിച്ചു.