കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിയിലെ യുവാക്കളുടെ വിംഗായ ഫോക്കസ് ഇന്റർനാഷണൽ കവൈത്ത് 2016 2017 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. എഞ്ചി. ഫിറോസ് ചുങ്കത്തറ (ചെയർമാൻ), എഞ്ചി. അബ്ദുറഹിമാൻ (ജനറൽ സെക്രട്ടറി), പി.സി ഷെർഷാദ് (ഫിനാൻസ് കൺട്രോളർ), എഞ്ചി. സൈദ് മുഹമ്മദ് റഫീഖ് (ഓർഗനൈസിങ് സെക്രട്ടറി), അനസ് (മീഡിയ എക്‌സിക്യുട്ടീവ്), എഞ്ചി. റമീദ് (മാർക്കറ്റിങ് എക്‌സിക്യുട്ടീവ്), മനാഫ് മാത്തോട്ടം (സോഷ്യൽ വെൽഫയർ ഓഫീസർ), എഞ്ചി. ബിൻസീർ (ഐ.ഡി കോഡിനേറ്റർ), അബ്ദുൽ മുനീബ് (എച്ച്.ആർ എക്‌സിക്യുട്ടീവ്), എഞ്ചി. ജംഷീദ് (പബ്ലിക് റിലേഷൻ ഓഫീസർ), ഡോ. നൗഫൽ (ഇവന്റ്‌സ് കോഡിനേറ്റർ), അഫ്‌സൽ (ടിപ്‌സ് കോഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

തെരെഞ്ഞെടുപ്പ് കൗൺസിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ്, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ നിയന്ത്രിച്ചു. ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി, സെക്രട്ടറി യൂനുസ് സലീം, ടി.എം.എ റഷീദ് എന്നിവർ സംസാരിച്ചു