രാജ്യത്ത് മൂടൽമഞ്ഞ് വീണ്ടും വില്ലനായെത്തിയതോടെ യാത്രക്കാർ ദുരിതത്തിൽ. ഓക് ലന്റ് വിമാനത്താവളം മഞ്ഞിൽ മുങ്ങിയതോടെ നിരവധി ഫ്‌ളൈറ്റുകളാണ് സർവ്വീസ് നടത്താതെയും റൂട്ടമാറ്റിയും ഓടുന്നത്. ഏകദേശം 119 സർവ്വീസുകൾ നിർത്തലാക്കിയാതാണ് റിപ്പോർട്ട്. ഇതോടെ യാത്രക്കായി പുറപ്പെടുന്നവർ സമയം ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.

മഞ്ഞ് കനത്തതോടെ 51 ഡോമസ്റ്റിക് സർവ്വീസ് സമയം തെറ്റിയും 64 സർവ്വീസുകൾ റദ്ദാക്കുകയും ചെയ്തു. കൂടാതെ മൂന്ന് ഇന്റർനാഷണൽ സർവ്വീസുകൾ വെല്ലിങ്ടൺ, നാടി, ബ്രിസ്ബൻ, മെൽബൺ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.