- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ സമഗ്ര വികസനത്തിന് ഭീമൻ പദ്ധതി 'ഏഞ്ചൽ കണക്ട്'മായി ഫൊക്കാന
തിരുവനന്തപുരം : കേരളത്തിന്റെ സർവ്വതോമുഖമായ വികസനത്തിന് ദൃഡ പ്രതിജ്ഞയുമായി ഫൊക്കാനയും കേരളാ ഗവണ്മെന്റും കൈകോർക്കുന്നു. കേരളത്തിലെ ചെറുതും വലുതുമായ വ്യവസായ സംരംഭകരെ പിന്തുണച്ചുകൊണ്ട് സ്വപ്നസമാനമായ പദ്ധതി യുമായി ഫൊക്കാന തിരുവനന്തപുരത്തെ ടെക്നോപാർക്, ഐ ടി മിഷൻ, ഏഷ്യാനെറ്റ് എന്നിവരുമായി സംയുക്ത സംരഭത്തിന് അരങ്ങൊരുങ്ങി. ഇതിനു പ്രാരംഭമായി ഫൊക്കാന പ്രസിഡന്റ് ശ്രി മാധവൻ നായർ ടെക്നോപാർക് സി ഇ ഓ, ഐ ടി മിഷൻ സാരഥികൾ ഏഷ്യാനെറ്റ് ന്യൂസ് ഹെഡ് ശ്രി എം ജി രാധാകൃഷ്ണൻ മുഖ്യ മന്ത്രിയുടെ ഐ ടി ഉപദേഷ്ടാവ് എന്നിവരുമായി ചർച്ച നടത്തി. അതിൻ പ്രകാരം ചെറുകിട വ്യവസായ സംരംഭകർക്ക് സഹായ മാകത്തക്കവണ്ണം അവരുടെ ഉദ്യമത്തിൽ പങ്കാളികളാകാവുന്ന 'ഹാഷ് പാക്ക് ' എന്ന സംരംഭം തുടങ്ങിവെക്കാൻ തീരുമാനമായി. അമേരിക്കയിലെ 'ഷാർക് ടാങ്ക്' എന്ന റിയാലിറ്റി ഷോയുടെ മാതൃകയിൽ മൂലധനത്തിനായി ബുദ്ധിമുട്ടുന്ന ചെറുകിട സംരംഭകർക്ക് സഹായം ലഭ്യമാക്കുകയും അതുവഴി കേരളത്തിലെ നിപുണരായ സംരംഭകർക്ക് സ്വപ്നസാക്ഷാത്കാരത്തിനു വഴിയുണ്ടാക്കുകയും ചെയ്യുന്ന തായിരിക്കും
തിരുവനന്തപുരം : കേരളത്തിന്റെ സർവ്വതോമുഖമായ വികസനത്തിന് ദൃഡ പ്രതിജ്ഞയുമായി ഫൊക്കാനയും കേരളാ ഗവണ്മെന്റും കൈകോർക്കുന്നു. കേരളത്തിലെ ചെറുതും വലുതുമായ വ്യവസായ സംരംഭകരെ പിന്തുണച്ചുകൊണ്ട് സ്വപ്നസമാനമായ പദ്ധതി യുമായി ഫൊക്കാന തിരുവനന്തപുരത്തെ ടെക്നോപാർക്, ഐ ടി മിഷൻ, ഏഷ്യാനെറ്റ് എന്നിവരുമായി സംയുക്ത സംരഭത്തിന് അരങ്ങൊരുങ്ങി.
ഇതിനു പ്രാരംഭമായി ഫൊക്കാന പ്രസിഡന്റ് ശ്രി മാധവൻ നായർ ടെക്നോപാർക് സി ഇ ഓ, ഐ ടി മിഷൻ സാരഥികൾ ഏഷ്യാനെറ്റ് ന്യൂസ് ഹെഡ് ശ്രി എം ജി രാധാകൃഷ്ണൻ മുഖ്യ മന്ത്രിയുടെ ഐ ടി ഉപദേഷ്ടാവ് എന്നിവരുമായി ചർച്ച നടത്തി.
അതിൻ പ്രകാരം ചെറുകിട വ്യവസായ സംരംഭകർക്ക് സഹായ മാകത്തക്കവണ്ണം അവരുടെ ഉദ്യമത്തിൽ പങ്കാളികളാകാവുന്ന 'ഹാഷ് പാക്ക് ' എന്ന സംരംഭം തുടങ്ങിവെക്കാൻ തീരുമാനമായി.
അമേരിക്കയിലെ 'ഷാർക് ടാങ്ക്' എന്ന റിയാലിറ്റി ഷോയുടെ മാതൃകയിൽ മൂലധനത്തിനായി ബുദ്ധിമുട്ടുന്ന ചെറുകിട സംരംഭകർക്ക് സഹായം ലഭ്യമാക്കുകയും അതുവഴി കേരളത്തിലെ നിപുണരായ സംരംഭകർക്ക് സ്വപ്നസാക്ഷാത്കാരത്തിനു വഴിയുണ്ടാക്കുകയും ചെയ്യുന്ന തായിരിക്കും ഈ പദ്ധതി.
കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴി തുറക്കുന്ന ഈ പരിപാടി ഫൊക്കാന ഏഞ്ചൽ കണക്ട് എന്നാകും അറിയപ്പെടുക. പ്രാരംഭ റൗണ്ട് ചർച്ചകളിൽ ഫൊക്കാന പ്രസിഡണ്ട് മാധവൻ നായർ മുൻ പ്രസിഡണ്ട് ജി കെ പിള്ള ടെക്‌സാസ് റീജിയണൽ വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ള എന്നിവർ സന്നിഹിതരായിരുന്നു.