- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൊക്കാന കൺവൻഷൻ വൈസ് ചെയർമാൻ സ്ഥാനത്ത് അനിൽ കുമാർ പിള്ള; കൺവൻഷൻ 2018 ജൂലൈയിൽ ഫിലഡൽഫിയയിൽ
ന്യൂജേഴ്സി: കഴിഞ്ഞ നാലു പതിറ്റാണ്ടായി അമേരിക്കയിലെ മലയാളികൾക്ക് സുപരിചിതനായ അനിൽ കുമാർ പിള്ളയെ ഫൊക്കാന കൺവൻഷൻ വൈസ് ചെയർമാനായി നിയമിച്ചതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്,ട്രഷറർ ഷാജി വർഗീസ്,കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന അനിൽകുമാർ പിള്ള പതിനേഴ് വർഷക്കാ ലമായി സ്‌കോക്കി വില്ലേജിലെ കൺസ്യൂമർ അഫയർ കമ്മീഷണറായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹത്തിന്റെ സേവനം ഫൊക്കാനയ്ക്കു ഒരു മുതൽ ക്കുട്ടായിരിക്കുമെന്നു പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു. 2018 ജൂലൈ ആദ്യവാരം ഫിലഡൽഫിയയിൽ നടത്തുന്ന ഫൊക്കാന കൺവൻഷൻ മികച്ച രീതിയിൽ സംഘടിപ്പിക്കുവാൻ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവരുടെ സഹായം ആവശ്യമാണ്. അനിൽകുമാർ പിള്ള വിവിധ സാമൂഹ്യ സാംസ്‌കാരിക മത സംഘടനകളിൽ സജീവമാണ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ, കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക, ഗീതാമണ്ഡലം, ഏഷ്യൻ അമേരിക്കൻ കോഅലിഷൻ, മിഡ് അമേരിക്കൻ മലയാളി അസോസിയേഷൻ, ഇലിനോയി മലയാളി അസോ
ന്യൂജേഴ്സി: കഴിഞ്ഞ നാലു പതിറ്റാണ്ടായി അമേരിക്കയിലെ മലയാളികൾക്ക് സുപരിചിതനായ അനിൽ കുമാർ പിള്ളയെ ഫൊക്കാന കൺവൻഷൻ വൈസ് ചെയർമാനായി നിയമിച്ചതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്,ട്രഷറർ ഷാജി വർഗീസ്,കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന അനിൽകുമാർ പിള്ള പതിനേഴ് വർഷക്കാ ലമായി സ്‌കോക്കി വില്ലേജിലെ കൺസ്യൂമർ അഫയർ കമ്മീഷണറായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹത്തിന്റെ സേവനം ഫൊക്കാനയ്ക്കു ഒരു മുതൽ ക്കുട്ടായിരിക്കുമെന്നു പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു. 2018 ജൂലൈ ആദ്യവാരം ഫിലഡൽഫിയയിൽ നടത്തുന്ന ഫൊക്കാന കൺവൻഷൻ മികച്ച രീതിയിൽ സംഘടിപ്പിക്കുവാൻ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവരുടെ സഹായം ആവശ്യമാണ്.
അനിൽകുമാർ പിള്ള വിവിധ സാമൂഹ്യ സാംസ്‌കാരിക മത സംഘടനകളിൽ സജീവമാണ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ, കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക, ഗീതാമണ്ഡലം, ഏഷ്യൻ അമേരിക്കൻ കോഅലിഷൻ, മിഡ് അമേരിക്കൻ മലയാളി അസോസിയേഷൻ, ഇലിനോയി മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്ന അദ്ദേഹം നിരവധി ക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും അവ അമേരിക്കൻ മലയാളി സമൂഹത്തിനു ഗുണപ്രദമാകുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ പൊതു പ്രവർത്തനം അമേരിക്കയിലും ഇന്ത്യയിലും ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവാസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കൺവൻഷന്റെ വൈസ് ചെയർമാനായി എന്തുകൊണ്ടും അനുയോജ്യനായ വ്യക്തിയെ തന്നെയാണ് ലഭിച്ചത് എന്നു കൺവൻ ഷൻ ചെയർമാൻ മാധവൻ ബി നായർ അറിയിച്ചു.ചരിത്രം തിരുത്തിക്കുറിക്കുന്ന ഒരു കൺവൻഷൻ ആയിരിക്കും ഫിലാഡൽഫിയ യിൽ നടത്തുക.അതിനായി വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ ഫൊക്കാനയുടെ ഭാഗമാക്കുവാൻ സാധിക്കുന്നത് ഫൊക്കാനയുടെ പ്രവർത്തന മികവിന്റെ വ്യാപ്തിയാണ്. പൊതുപ്രവർത്തനത്തിനു ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഇത്തരം ആദരവുകൾ എന്നു അനിൽകുമാർ പിള്ള പറഞ്ഞു.