ടൊറന്റോ: ഫൊക്കാന കാനഡയിലെ ടൊറന്റോയിൽ ജൂലൈ ഒന്നു മുതൽ നാലു വരെ നടത്തുന്ന കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾപുർത്തിയാവുമ്പോൾ സംഗീത സാന്ദ്രമാകുന്ന ഗാനശേഖരവുമായി ശ്രുതിലയ എത്തുന്നു.

1950 മുതൽ ഉള്ള മലയാളത്തിലേയും ഹിന്ദി, തമിഴ് ഭാഷകളിലേ മറക്കാനാകാത്ത ഓർമകളെ തൊട്ടുണർത്തുന്ന ഈ ഗാന സന്ധ്യ നയിക്കുന്നത് പ്രശസ്ത പിന്നണി ഗായകരായ ഗായത്രി അശോകനും ജയരാജ് നാരായണനുമാണ്.

തത്സമയ ലൈവ് 12 പീസ് ഒർക്കസ്ട്ര കൂടെ അരങ്ങേറുന്ന ഈ ഗാന സന്ധ്യ ഷിക്കാഗോ ആസ്ഥാനമായ ശ്രുതിലയ ഒർക്കസ്ട്രയും ഫോക്കാനയും ചേർന്നാണ് അവതരിപ്പികുന്നത്. മൺമറഞ്ഞു പോയ മലയാളത്തിന്റെ സ്വന്തം സംഗീത സമ്രാട്ടുകൾക്ക് മുൻപിൽ സ്മരണയായി ഹൃദയത്തെ തൊട്ടുണർത്തുന്ന ഒട്ടനവധി ഗാന ശേഖരങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ആദരാഞ്ജലികൾ 'ഠഞകആഡഠഋട' ൗിുഹൗഴഴലറ ഈ സംഗീത നിശയുടെ ഒരു പ്രധാന ആകർഷണമായിരിക്കുമെന്നു പ്രസിഡന്റ് ജോൺ പി. ജോൺ, സെക്രട്ടറി വിനോദ് കെയാർകെ, ഫൊക്കാന ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കൺവൻഷൻ ചെയർമാൻ ടോമി കക്കാട്ട്, ജനറൽ കൺവീനർ ഗണേശ് നായർ, വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്, ഫൗണേ്ടഷൻ ചെയർമാൻ രാജൻ പടവത്തിൽ, എന്റർടെയിന്മെന്റ് ചെയർ ബിജു കട്ടത്തറ, വൈസ് പ്രസിഡന്റ് ജോയ് ചെമാച്ചൻ, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അസോ.ജോയിന്റ് സെക്രട്ടറി വർഗീസ് പലമലയിൽ ജോയിന്റ് ട്രഷറർ സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറർ ഡോ. മാത്യു വർഗീസ്, ട്രസ്റ്റി ബോർഡ് സെക്രട്ടറി ബോബി ജേക്കബ് എന്നിവർ അറിയിച്ചു.