- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൊക്കാന കൺവൻഷൻ: സുരേഷ് ഗോപിയും കാത്തലീൻ വേയിനും ഉദ്ഘടനം നിർവഹിക്കും
ടൊറന്റോ: അമേരിക്കൻ മലയാളികളുടെ കേന്ദ്രസംഘടനയായ ഫൊക്കാനയുടെ ജൂലൈ ഒന്നു മുതൽ നാലു വരെയുള്ള കാനഡയിലെ ടൊറന്റോയിൽ നടത്തുന്ന ഫൊക്കാന ജനറൽ കൺവൻഷൻ സുരേഷ് ഗോപി എംപി, ഒന്റ്റാരിയോ പ്രീമിയർ കാത്തലീൻ വേയിൻ എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യയുടെ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ വിശിഷ്ടാതിഥിയായിരിക്കും, ആന്റോ ആന്റണി എംപി, മുൻ മന്ത്രി വിനോയി വിശ്യം, മുൻ ഇന്ത്യൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ തുടങ്ങി പ്രമുഖർ പങ്കെടുക്കുന്നതാണ്. ഫൊക്കാനാ കൺവൻഷന്റെ ഓരോ ദിവസത്തേയും പ്രോഗ്രാമുകൾ വളരെ കൃത്യനിഷ്ഠയോടും, വിപുലമായ ഒരുക്കങ്ങളോടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനു രാവിലെ പത്തിനു രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ആദ്യ ദിനം സായാന്നത്തിലാണ് കേരളത്തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഘോഷയാത്ര. ഘോഷയാത്രയ്ക്കു ശേഷം നൂറ്റിയൊന്ന് വനിതകളുടെ തിരുവാതിരയും ഉണ്ടായിരിക്കുന്നതാണ്. ആദ്യമായിട്ടാണു ഫൊക്കാനാ കൺവൻഷനിൽ തിരുവാതിര അവതരിപ്പിക്കുന്നത്. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ കൺവൻഷന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്
ടൊറന്റോ: അമേരിക്കൻ മലയാളികളുടെ കേന്ദ്രസംഘടനയായ ഫൊക്കാനയുടെ ജൂലൈ ഒന്നു മുതൽ നാലു വരെയുള്ള കാനഡയിലെ ടൊറന്റോയിൽ നടത്തുന്ന ഫൊക്കാന ജനറൽ കൺവൻഷൻ സുരേഷ് ഗോപി എംപി, ഒന്റ്റാരിയോ പ്രീമിയർ കാത്തലീൻ വേയിൻ എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യയുടെ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ വിശിഷ്ടാതിഥിയായിരിക്കും, ആന്റോ ആന്റണി എംപി, മുൻ മന്ത്രി വിനോയി വിശ്യം, മുൻ ഇന്ത്യൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ തുടങ്ങി പ്രമുഖർ പങ്കെടുക്കുന്നതാണ്.
ഫൊക്കാനാ കൺവൻഷന്റെ ഓരോ ദിവസത്തേയും പ്രോഗ്രാമുകൾ വളരെ കൃത്യനിഷ്ഠയോടും, വിപുലമായ ഒരുക്കങ്ങളോടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനു രാവിലെ പത്തിനു രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ആദ്യ ദിനം സായാന്നത്തിലാണ് കേരളത്തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഘോഷയാത്ര. ഘോഷയാത്രയ്ക്കു ശേഷം നൂറ്റിയൊന്ന് വനിതകളുടെ തിരുവാതിരയും ഉണ്ടായിരിക്കുന്നതാണ്. ആദ്യമായിട്ടാണു ഫൊക്കാനാ കൺവൻഷനിൽ തിരുവാതിര അവതരിപ്പിക്കുന്നത്. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ കൺവൻഷന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും, കാനഡയിലേയും ഇന്ത്യയിലേയും പ്രശസ്ത സാംസ്‌കാരിക രാഷ്ട്രീയ രംഗത്തേയും പ്രമുഖർ സംസാരിക്കും, മലയാള സിനിമാരംഗത്തെ ഒരു താരനിരതന്നെ ഈ കൺവൻഷനിൽ ഉടനീളം പങ്കെടുക്കും.
എല്ലാ അമേരിക്കൻ മലയാളികളെയും കാനഡയിൽ നടക്കുന്ന മലയാളിമാമങ്കത്തിലേക്കു സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോൺ പി. ജോൺ, സെക്രട്ടറി വിനോദ് കെയാർകെ, ഫൊക്കാന ട്രഷറർ ജോയി ഇട്ടൻ. ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കൺവൻഷൻ ചെയർമാൻ ടോമി കക്കാട്ട്, ജനറൽ കൺവീനർ ഗണേശ് നായർ, വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്, ഫൗണേ്ടഷൻ ചെയർമാൻ രാജൻ പടവത്തിൽ, എന്റർറ്റൈന്മെന്റ് ചെയർ ബിജു കട്ടത്തറ, വൈസ് പ്രസിഡന്റ് ജോയ് ചെമ്മാച്ചേൽ, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അസോ. ജോയിന്റ് സെക്രട്ടറി വർഗീസ് പാലമലയിൽ, ജോയിന്റ് ട്രഷറർ സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറർ ഡോ. മാത്യു വർഗീസ്, ട്രസ്റ്റി ബോർഡ് സെക്രട്ടറി ബോബി ജേക്കബ് എന്നിവർ അറിയിച്ചു.