- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മഴനിലാപ്പോന്ന്' ഫൊക്കാന കൺവെൻഷനിൽ
ടൊറന്റോ: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ 2016 ജൂലൈ ഒന്നു മുതൽ നാലു വരെ കാനഡയിലെ ടൊറന്റോയിൽ വച്ചു നടത്തുന്ന ഫൊക്കാന ജനറൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുർത്തിയായി. ഈ മാമാങ്കത്തിനു എല്ലാവിധ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രിതിയിലാണ് പ്രോഗ്രാമുകൾ ചിട്ടപെടുത്തിയിരിക്കുന്നത്. ഇതിൽ ഒരു ഭാഗമാകാൻ ന്യൂയോർക്ക് റീജിയനിലെ കലാകാരൻന്മാരും കലാകാരികളും തയാറായികഴിഞ്ഞു. പ്രവാസ ജീവിതത്തിന്റെ നേർകാഴ്ച വരച്ചുകാണിക്കുന്ന കലാശിൽപം 'മഴനിലാപ്പോന്ന്' എന്ന സംഗീത നാടകം അവതരിപ്പിക്കുന്നു. കുടിയേറ്റക്കാരുടെ ചരിത്രമുറങ്ങുന്ന അമേരിക്കയുടെ മണ്ണിൽ കാലുകുത്തിയ ഏതാനം മലയാളി കുടുംബങ്ങളെ മാതൃകയാക്കി ക്രിയാത്മകമായി മെനഞ്ഞെടുത്ത പ്രവാസികളുടെ കഥ സന്തോഷത്തിന്റേയും അഭിവയോധികിയുടേയും മാത്രമല്ല, ദുരന്തത്തിന്റേയും അധഃപതനത്തിന്റെയും ദുഃഖത്തിന്റേയും കൂടിയാണ്. ഈ സ്വപ്നഭൂമിയിൽ സ്വപ്നങ്ങൾ സാക്ഷാത്ക്കരിച്ച് സമ്പന്നതയുടെ മടിയിലിരുന്ന് അമ്മാനമാടി സാമ്രാജ്യം സൃഷ്ടിച്ചവരുണ്ട്, സാമ്രാജ്യം തകർന്ന് വീണ് നിലം പതിച്ചവരുണ
ടൊറന്റോ: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ 2016 ജൂലൈ ഒന്നു മുതൽ നാലു വരെ കാനഡയിലെ ടൊറന്റോയിൽ വച്ചു നടത്തുന്ന ഫൊക്കാന ജനറൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുർത്തിയായി. ഈ മാമാങ്കത്തിനു എല്ലാവിധ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രിതിയിലാണ് പ്രോഗ്രാമുകൾ ചിട്ടപെടുത്തിയിരിക്കുന്നത്. ഇതിൽ ഒരു ഭാഗമാകാൻ ന്യൂയോർക്ക് റീജിയനിലെ കലാകാരൻന്മാരും കലാകാരികളും തയാറായികഴിഞ്ഞു. പ്രവാസ ജീവിതത്തിന്റെ നേർകാഴ്ച വരച്ചുകാണിക്കുന്ന കലാശിൽപം 'മഴനിലാപ്പോന്ന്' എന്ന സംഗീത നാടകം അവതരിപ്പിക്കുന്നു.
കുടിയേറ്റക്കാരുടെ ചരിത്രമുറങ്ങുന്ന അമേരിക്കയുടെ മണ്ണിൽ കാലുകുത്തിയ ഏതാനം മലയാളി കുടുംബങ്ങളെ മാതൃകയാക്കി ക്രിയാത്മകമായി മെനഞ്ഞെടുത്ത പ്രവാസികളുടെ കഥ സന്തോഷത്തിന്റേയും അഭിവയോധികിയുടേയും മാത്രമല്ല, ദുരന്തത്തിന്റേയും അധഃപതനത്തിന്റെയും ദുഃഖത്തിന്റേയും കൂടിയാണ്. ഈ സ്വപ്നഭൂമിയിൽ സ്വപ്നങ്ങൾ സാക്ഷാത്ക്കരിച്ച് സമ്പന്നതയുടെ മടിയിലിരുന്ന് അമ്മാനമാടി സാമ്രാജ്യം സൃഷ്ടിച്ചവരുണ്ട്, സാമ്രാജ്യം തകർന്ന് വീണ് നിലം പതിച്ചവരുണ്ട്, പരാജയം മാത്രം മുഖാമുഖം കണ്ടവരുണ്ട്, വിശ്വാസത്തിന്റെ വൈജാത്യം മൂലം കുടുംബത്തിന്റെ തകർച്ചക്ക് സാക്ഷ്യം വഹിച്ചവരുണ്ട്. ജീവിതത്തിൽ സൗഭാഗ്യങ്ങളുണ്ടാകുമ്പോൾ അത് ദൈവാധീനമായി കണക്കാക്കും, ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വിധിയെ പഴിക്കും. സ്വന്തം അനുഭവങ്ങളുടെ തിരശ്ശീല ഉയരുമ്പോൾ കാണ്ടറിഞ്ഞതും ഹൃദയംകൊണ്ട് തൊട്ടറിഞ്ഞതുമായ നഗ്‌നസത്യങ്ങൾ ഈ നാടകത്തിൽ ഇതിവൃത്തമായി അവതരിപ്പിച്ചിരിക്കുന്നത് .
ഗണേശ് നായർ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ചിരിക്കുന്ന നാടകത്തിൽ ടെറൻസൺ തോമസ്, ജോയി ഇട്ടൻ, ഡോ. ജോസ് കാനാട്ട്, ആന്റോ ആന്റണി, ലൈസി അലക്‌സ്, അലക്‌സ് തോമസ് , ജോൺ മാത്യു, രാജ് തോമസ്, ഷൈനി ഷാജൻ, രാധാ മേനോൻ ,രാജ് തോമസ്, ജെസി കാനാട്ട്, ഇട്ടൂപ് ദേവസി ,ഏലമ്മ തോമസ്, മാത്യു ജോസഫ്, കെ.ജെ ഗ്രഗറി തുടങ്ങി നിരവധി കലാകാരൻന്മാർ അഭിനയിക്കുന്നു.