- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൊക്കാന കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക്ഓഫ് 10-ന്; കെ.വി. തോമസിനും, ജോർജ് കള്ളിവയലിനും സ്വീകരണം
ടൊറന്റോ: അടുത്തവർഷം കാനഡയിൽ നടക്കുന്ന പതിനേഴാമത് ഫൊക്കാനാ നാഷണൽ കൺവൻഷനുള്ള രജിസ്‌ട്രേഷൻ കിക്ക്ഓഫ് ജൂലൈ പത്തിനു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കും. മിസ്സിസാഗാ മെയിൻ ഗേറ്റ് ഡ്രൈവിലുള്ള ടൊറന്റോ മലയാളി സമാജം (ടി.എം.എസ്) വെസ്റ്റ് സെന്ററിലാണ് ചടങ്ങ്. മുൻ കേന്ദ്രമന്ത്രിയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനുമായ പ്രൊഫ. കെ.വി. തോ
ടൊറന്റോ: അടുത്തവർഷം കാനഡയിൽ നടക്കുന്ന പതിനേഴാമത് ഫൊക്കാനാ നാഷണൽ കൺവൻഷനുള്ള രജിസ്‌ട്രേഷൻ കിക്ക്ഓഫ് ജൂലൈ പത്തിനു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കും. മിസ്സിസാഗാ മെയിൻ ഗേറ്റ് ഡ്രൈവിലുള്ള ടൊറന്റോ മലയാളി സമാജം (ടി.എം.എസ്) വെസ്റ്റ് സെന്ററിലാണ് ചടങ്ങ്.
മുൻ കേന്ദ്രമന്ത്രിയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനുമായ പ്രൊഫ. കെ.വി. തോമസിനും, ദീപിക അസോസിയേറ്റ് എഡിറ്ററും, ന്യൂഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിനും സ്വീകരണം നലകുമെന്നും ഫൊക്കാനാ പ്രസിഡന്റ് ജോൺ പി. ജോണും (416 803 1043), കൺവൻഷൻ ചെയർമാൻ ടോമി കോക്കാട്ടും (647 892 7200) അറിയിച്ചു.
മാൽക്കം ഹിൽട്ടൻ സ്വീറ്റ്‌സിൽ 2016 ജൂലൈ 1 മുതൽ 4 വരെയാണ് ഫൊക്കാനാ കൺവൻഷൻ നടക്കുക. വിവരങ്ങൾക്ക്: സണ്ണി ജോസഫ് (647 291 1231), ബിജു കട്ടത്തറ (647 717 8578), മാറ്റ് മാത്യൂസ് (905 681 6924), കുര്യൻ പ്രാക്കാനം (647 771 9041).



