ഫൊക്കാന പ്രസിഡന്റും  നോർത്ത് അമേരിക്കയിൽ സാമുഹിക സംസ്‌കരിക രംഗങ്ങളിൽ ജലിച്ചു നിൽക്കുന്ന വ്യക്തിയും നാമി' (പ്രവാസി ചാനൽ നല്കുന്ന നോർത്ത് അമേരിക്കൻ മലയാളീ ഓഫ് ദി ഇയർ) അവാർഡ് ജേതാവുമായ ജോൺ പി. ജോണിനെ ഫൊക്കാന അഭിനന്ദിച്ചു. അതിനോടൊപ്പം തന്നെ ഇതു അർഹതക്കുള്ള അംഗീകാരും കുടി ആണ് എന്നും ഫൊക്കാന അഭിപ്രായപ്പെട്ടു.

ഈ അവാർഡ് ദാനചടങ്ങ് നടക്കുന്നത് ഏഴിന് വൈകുന്നേരം അഞ്ചിന്
Glen Oaks H.S. auditorium, 74-20 Common Wealth Blvd, Bellerose, NY 11420 വച്ചാണ്.
പ്രവേശനം  പാസ്  മുലം നിജപെടുത്തിയിരിക്കുന്നു. ജോൺ പി. ജോൺ ഫൊക്കാന പ്രസിഡന്റ് ആയതിനു ശേഷം ചാരിറ്റിക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുവാനും, പരമാവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും അദ്ദേഹം തീരുമാനിച്ചു.

ഓരോ വർഷവും സാധാരണക്കാർക്കും അവരുടെ കുട്ടികൾക്കും കൊടുക്കുന്ന കാരുണ്യവും അംഗീകാരവുമാണ് ഫൊക്കാനയുടെ വളർച്ചയ്ക്ക് കാരണമെന്ന് ജോൺ പി. ജോൺ അഭിപ്രായപ്പെട്ടു. ഇതുതന്നെ അദ്ദേഹത്തിന്റെ മനുഷ സ്‌നേഹത്തിന്റെ ഒരു തെളിവാണ്. എപ്പോഴും ചിരിച്ചു കൊണ്ടു കാണപ്പെടുന്ന ജോൺ പി. ജോൺ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന വെക്തിത്തതിന്റെ ഉടമയാണ്.

1968 ൽ ഇരുപതു അഗംങ്ങളുമായി ആരംഭിച്ച ടോറന്റോ മലയാളീ സമാജം നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിൽഒന്നായി മാറ്റിയതിൽ ജോൺ പി. ജോൺന്റെ സംഘടന പാടവത്തിനു ഒരു തെളിവാണ്. ഫൊക്കാന പ്രസിഡന്റ് ആയ ജോൺ പി. ജോൺ പത്തു തവണ ടൊറന്റോ മലയാളീ സമാജത്തിന്റെ പ്രസിഡന്റ് ആയി എന്ന് പറയുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ജനപിന്തുണ മനസിലാകും.

കാനഡയിലെ അറിയപ്പെടുന്ന വ്യവസായി കുടി അയ ജോൺ പി ജോൺ. കോട്ടയം കളത്തിൽപ്പടി സ്വദേശി ആൻ ആണ് ഭാര്യ. സെക്രട്ടറി വിനോദ് കെയാർകെ. ട്രഷറർ ജോയി ഇട്ടൻ . ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് ജോയ് ചെമാച്ചൻ   ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അസോ.ജോയിന്റ് സെക്രട്ടറി വർഗീസ് പലമലയിൽ ജോയിന്റ് ട്രഷറർ സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറർ ഡോ. മാത്യു വർഗീസ്, ട്രസ്റ്റി ബോർഡ് സെക്രട്ടറി ബോബി ജേക്കബ്, കമ്മിറ്റി അംഗങ്ങൾ തുടങ്ങി നിരവധി നേതാക്കൾ ജോൺ പി. ജോണിനെ അഭിനന്ദിച്ചു .