- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൊക്കാന കേരളാ കൺവെൻഷന് വിമൻസ് ഫോറത്തിന്റെ ആശംസകൾ
ജനുവരി 24-ന് കോട്ടയം അർക്കാഡിയ ഹോട്ടലിൽ വച്ച് നടക്കുന്ന നടക്കുന്ന ഫൊക്കാന കേരളാ കൺവെൻഷന് ആശംസകൾ അർപ്പിക്കുന്നതായി വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീല മാരേട്ട് അറിയിച്ചു. രാവിലെ 9 മണിക്ക് ജോസ് കെ. മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ആരോഗ്യ സെമിനാർ, സാഹിത്യ സെമിനാർ, മീഡിയ സെമിനാർ, ബിസിനസ് സെമിനാർ എന്നിവയുണ്ടായിരിക്കും. ഇതിനു പുറമെ ക
ജനുവരി 24-ന് കോട്ടയം അർക്കാഡിയ ഹോട്ടലിൽ വച്ച് നടക്കുന്ന നടക്കുന്ന ഫൊക്കാന കേരളാ കൺവെൻഷന് ആശംസകൾ അർപ്പിക്കുന്നതായി വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീല മാരേട്ട് അറിയിച്ചു. രാവിലെ 9 മണിക്ക് ജോസ് കെ. മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ആരോഗ്യ സെമിനാർ, സാഹിത്യ സെമിനാർ, മീഡിയ സെമിനാർ, ബിസിനസ് സെമിനാർ എന്നിവയുണ്ടായിരിക്കും. ഇതിനു പുറമെ കുടുംബശ്രീ, വനിതാ കമ്മീഷൻ, മഹിളാ സമാജം എന്നിവരെ കോർത്തിണക്കി ഒരു വനിതാ സെമിനാറും ഉണ്ടായിരിക്കുന്നതാണെന്ന് ലീല മാരേട്ട് അറിയിച്ചു. നാട്ടിൽ വനിതകൾ അഭിമുഖീകരിക്കുന്ന ധാരാളം പ്രശ്‌നങ്ങൾ ചർച്ച ചെയ്ത്, ഫൊക്കാനാ വിമൻസ് ഫോറത്തിന് ചെയ്യാൻ പറ്റുന്ന സഹായവും കൈത്താങ്ങും നൽകാനാണ് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞവർഷം ഫൊക്കാനാ വിമൻസ് ഫോറം ചെയർപേഴ്‌സൺ എന്ന നിലയിൽ നല്ല പ്രവർത്തനം കാഴ്ചവെയ്ക്കുവാൻ സാധിച്ചതിൽ വളരെയധികം അഭിമാനിക്കുന്നതായും ലീല മാരേട്ട് അറിയിച്ചു. കഴിഞ്ഞവർഷത്തെ ഫൊക്കാനാ വനിതാ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ നേതൃത്വത്തിൽ വിമൻസ് ഫോറം പൂർവ്വാധികം ശക്തിപ്രാപിച്ചു. സി.പി.ആർ ട്രെയിനിങ്, ഡയബറ്റിക് ബോധവത്കരണം എന്നിവകൾ സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ ക്രിസ്തുമസിനോടനുബന്ധിച്ച് കേക്ക് ബേക്കിങ് മത്സരം വളരെ വിജയപ്രദമായി നടത്തി. ഫൊക്കാനാ കൺവെൻഷനോടൊപ്പം നയനാനന്ദകരമായ പുഷ്പാലങ്കാര മത്സരം തുടങ്ങിയവ വിജയകരമായി നടത്തി. രണ്ടുവർഷം ബ്രെസ്റ്റ് കാൻസർ ബോധവത്കരണ വാക്കിലും വിമൻസ് ഫോറം പങ്കെടുത്തു. വരും വർഷങ്ങളിൽ കൂടുതൽ യൂണീറ്റുകൾ എല്ലാ സ്റ്റേറ്റുകളിലും സംഘടിപ്പിച്ച് ഭാവി പ്രവർത്തനങ്ങൾ ഊർജിതമാക്കുവാനുള്ള പദ്ധതികളെക്കുറിച്ച് ആലോചിച്ചുവരുന്നു. എല്ലാവർക്കും ഫൊക്കാനാ വിമൻസ് ഫോറത്തിന്റെ പുതുവത്സരാശംസകൾ നേരുന്നതായും ലീല മാരേട്ട് അറിയിച്ചു.



