ഷിക്കാഗോ: 2018 ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിൽ നടത്തുന്ന ഫൊക്കാന കൺവൻഷന്റെ രെജിസ്‌ട്രേഷൻ കിക്ക്ഓഫ് കേരള കാർഷിക വകുപ്പ് മന്ത്രി വി എസ്.സുനിൽ കുമാർ ഷിക്കാഗോയിൽ നിർവഹിച്ചു. ഏകദേശം നാലു പതിറ്റാണ്ടായി നോർത്ത് അമേരിക്കയിലെ മലയാളികൾക്കിടയിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഫൊക്കാനയ്ക്കു പകരം വയ്ക്കാൻ മറ്റൊരു സംഘടന ഇല്ല എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത വർഷം ഫിലഡൽഫിയയിൽ നടത്താനിരിക്കുന്ന വലിയ സമ്മേളനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 27ന് സെയിന്റ് മേരീസ് ക്നാനായ ചർച്ചു ഹാളിൽ നടന്ന ചടങ്ങിൽ ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കിഴക്കേക്കുറ്റ് അധ്യക്ഷനായിരുന്നു. മിഡ്വെസ്‌റ് മലയാളീ അസോസിയേഷൻ ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, മുൻ പ്രസിഡന്റുമാരായ പോൾ കറുകപ്പിള്ളിൽ, മറിയാമ്മ പിള്ള, ജി. കെ. പിള്ള, കൺവൻഷൻ ചെയർമാൻ മാധവൻ ബി. നായർ തുടങ്ങിയവർ കൺവൻഷന്റെ വിശദാംശ ങ്ങളെക്കുറിച്ചു സംസാരിച്ചു. ഷിക്കാഗോയിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനായ ജെയ്ബു കുളങ്ങര കൺവൻഷന്റെ രെജിസ്‌ട്രേഷനു വേണ്ടിയുള്ള ആദ്യ ചെക്ക് കൈമാറി.

ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ, കൺവെൻഷൻ വൈസ് ചെയർമാൻ അനിൽ കുമാർ പിള്ള, അസ്സോസിയേറ്റ് സെക്രട്ടറി മാത്യു വർഗീസ് (രാജൻ), അസ്സോസിയേറ്റ് ട്രെഷറർ എബ്രഹാം കളത്തിൽ, അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി ഷിബു വെൺമണി, വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, മുൻ നാഷണൽ വൈസ് പ്രസിഡന്റ് ജോയ് ചെമ്മാച്ചേൽ, മുൻ നാഷണൽ ട്രെഷറർ വർഗീസ് പാലമലയിൽ, നാഷണൽ കമ്മിറ്റി മെമ്പർ വിജി നായർ തുടങ്ങയിവർ പങ്കെടുത്തു. സന്തോഷ് നായർ ആയിരുന്നു എംസി. ഫൊക്കാന റീജിയണൽ സെക്രട്ടറി ജെസ്സി റിൻസി ഏവർക്കും നന്ദി പറഞ്ഞു.