ന്യൂയോർക്ക്: ഫൊക്കാനാ ന്യൂയോർക്ക് ചാപ്റ്റർ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിക്കുന്നു. മാർച്ച് 25ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 മുതൽ ടൈസൺ സെന്ററിൽ (Tyson Center, 26 N Tyson Ave, Floral Park, New York 11001) ആണ് ആഘോഷ പരിപാടികൾ.

റോക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ ഉദ്ഘാടനം നിർവഹിക്കും. നാസു കൗണ്ടി കൺട്രോളർ ജോർജ് മാർഗോസ് മുഖ്യാതിഥിയായിരിക്കും. ഡബ്ല്യുഎംസി വുമൺസ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് തങ്കമണി അരവിന്ദ്, ഡോണ പിള്ള, ഡോ. ലിസിമ്മ ജോർജ് തുടങ്ങിയവർ സംസാരിക്കും. ഫൊക്കാന പ്രസിഡന്റ് തന്പി ചാക്കോ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സെമിനാറിൽ പങ്കെടുക്കും.