- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫിലഡൽഫിയായിൽ ഫൊക്കന സ്റ്റാർ സിംഗർ റീജണൽ മത്‌സരം
ഫിലഡൽഫിയ: പതിനേഴാമത് ഫൊക്കാന കൺവൻഷനോടനുന്ധിച്ചു നടക്കുന്ന സ്റ്റാർ സിംഗർ പരിപാടിയുടെ പെൻസിൽവേനിയ റീജണിന്റെ പ്രാഥമിക മത്‌സരങ്ങൾ പമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്നു. പതിനാറു വയസിൽ താഴെയും പതിനാറു വയസിൽ മുകളിലുമുള്ള രണ്ട് കാറ്റഗറികളിലാണ് മത്‌സരം. പെൻസിൽവേനിയ റീജണിൽ മത്‌സരിക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങൾ ആലപിക്കുന്ന രണ്ട് ഗാനത്തിന്റെ വീഡിയോ (ഒന്ന് മലയാളത്തിലും മറ്റേത് ഇതര ഭാഷയിലും) ഏപ്രിൽ 25നകം േെമൃശെിഴലൃുമ@ഴാമശഹ.രീാ എന്ന ഇമെയലിൽ അയച്ചുതരുക. ഒരോ കാറ്റഗറിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പത്ത് മത്‌സരാർഥികൾ രണ്ടാം ഘട്ടത്തിൽ സ്റ്റേജിൽ പെർഫോം ചെയ്യും. അവരിൽ നിന്നും തെരഞ്ഞെടുക്കുന്നവരായിരിക്കും ജൂലൈയിൽ ടൊറേന്റോയിൽ നടക്കുന്ന ഫൈനലിൽ മത്‌സരിക്കാൻ അർഹത നേടുക. വിജയികളെ കാത്തരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളോടൊപ്പം സിനിമയിൽ പിന്നണി ഗായകനും ഗായികയും ആകാനുള്ള അവസരം കൂടിയാണ്. വിവരങ്ങൾക്ക്: ജോർജ് ഓലിക്കൽ (റീജണൽ വൈസ് പ്രസിഡന്റ്, ഫൊക്കാന) 215 873 436, പ്രസാദ് ബേബി (ജനറൽ സെക്രട്ടറി, പമ്പ) 215 629 6375, സുമോദ് നെ
ഫിലഡൽഫിയ: പതിനേഴാമത് ഫൊക്കാന കൺവൻഷനോടനുന്ധിച്ചു നടക്കുന്ന സ്റ്റാർ സിംഗർ പരിപാടിയുടെ പെൻസിൽവേനിയ റീജണിന്റെ പ്രാഥമിക മത്‌സരങ്ങൾ പമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്നു.
പതിനാറു വയസിൽ താഴെയും പതിനാറു വയസിൽ മുകളിലുമുള്ള രണ്ട് കാറ്റഗറികളിലാണ് മത്‌സരം. പെൻസിൽവേനിയ റീജണിൽ മത്‌സരിക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങൾ ആലപിക്കുന്ന രണ്ട് ഗാനത്തിന്റെ വീഡിയോ (ഒന്ന് മലയാളത്തിലും മറ്റേത് ഇതര ഭാഷയിലും) ഏപ്രിൽ 25നകം േെമൃശെിഴലൃുമ@ഴാമശഹ.രീാ എന്ന ഇമെയലിൽ അയച്ചുതരുക. ഒരോ കാറ്റഗറിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പത്ത് മത്‌സരാർഥികൾ രണ്ടാം ഘട്ടത്തിൽ സ്റ്റേജിൽ പെർഫോം ചെയ്യും. അവരിൽ നിന്നും തെരഞ്ഞെടുക്കുന്നവരായിരിക്കും ജൂലൈയിൽ ടൊറേന്റോയിൽ നടക്കുന്ന ഫൈനലിൽ മത്‌സരിക്കാൻ അർഹത നേടുക. വിജയികളെ കാത്തരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളോടൊപ്പം സിനിമയിൽ പിന്നണി ഗായകനും ഗായികയും ആകാനുള്ള അവസരം കൂടിയാണ്.
വിവരങ്ങൾക്ക്: ജോർജ് ഓലിക്കൽ (റീജണൽ വൈസ് പ്രസിഡന്റ്, ഫൊക്കാന) 215 873 436, പ്രസാദ് ബേബി (ജനറൽ സെക്രട്ടറി, പമ്പ) 215 629 6375, സുമോദ് നെല്ലിക്കാല 267 322 8527, മോദി ജേക്കബ് 215 667 0801, ക്രിസ്റ്റി ജെറാൾഡ് 267 407 7937.



