- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സാമൂഹിക പ്രവർത്തകന് ഫോക്ക് യാത്രയയപ്പ് നൽകി
കുവൈറ്റിലെ 35 വർഷത്തെ സുദീർഘമായ പ്രവാസി ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന പ്രശസ്ത സാമൂഹിക പ്രവർത്തകനും കണ്ണൂർ അടുത്തില സ്വദേശിയും ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ ചാരിറ്റി സെക്രട്ടറിയുമായ രാഘവൻ.ടി.കെ ക്ക് ഫോക്ക് യാത്രയയപ്പ് നൽകി. അബ്ബാസ്സിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ നിരവധി കണ്ണൂർ നിവാസികൾ പങ്കെടുത്തു. ഫോക്ക് പ്രസിഡന്റ് കെ. ഓമനക്കുട്ടൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ ജെനറൽ സെക്രട്ടറി സേവ്യർ ആന്റണി സ്വാഗതവും നിരവധി പേർ ആശംസകളർപ്പിച്ചും സംസാരിച്ചു. തഥവസരത്തിൽ ഫോക്ക് സംഘടിപ്പിച്ച കായിക മേള 2018ൽ വിജയികളായവർക്കുള്ള സമ്മാനദാനവും സുകുമാർ അഴിക്കോട് അനുസ്മരണത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗ പ്രബന്ധ രചന മത്സരത്തിൽ വിജയികൾ ആയവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
കുവൈറ്റിലെ 35 വർഷത്തെ സുദീർഘമായ പ്രവാസി ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന പ്രശസ്ത സാമൂഹിക പ്രവർത്തകനും കണ്ണൂർ അടുത്തില സ്വദേശിയും ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ ചാരിറ്റി സെക്രട്ടറിയുമായ രാഘവൻ.ടി.കെ ക്ക് ഫോക്ക് യാത്രയയപ്പ് നൽകി.
അബ്ബാസ്സിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ നിരവധി കണ്ണൂർ നിവാസികൾ പങ്കെടുത്തു. ഫോക്ക് പ്രസിഡന്റ് കെ. ഓമനക്കുട്ടൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ ജെനറൽ സെക്രട്ടറി സേവ്യർ ആന്റണി സ്വാഗതവും നിരവധി പേർ ആശംസകളർപ്പിച്ചും സംസാരിച്ചു. തഥവസരത്തിൽ ഫോക്ക് സംഘടിപ്പിച്ച കായിക മേള 2018ൽ വിജയികളായവർക്കുള്ള സമ്മാനദാനവും സുകുമാർ അഴിക്കോട് അനുസ്മരണത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗ പ്രബന്ധ രചന മത്സരത്തിൽ വിജയികൾ ആയവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
Next Story