- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്പാട്‌സ് അസോസിയേഷൻ രാഘവൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു
കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്പാട്‌സ് അസോസിയേഷൻ ഫോക്ക് അനശ്വര സംഗീതജ്ഞൻ രാഘവൻ മാസ്റ്ററുടെ ഓർമയ്ക്കായി അനുസ്മരണം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി സേവ്യർ ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് കെ.ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഉപദേശക സമിതി അംഗം ബിപി സുരേന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി. ഫോക്ക് വൈസ് പ്രസിഡന്റ് അനൂപ് കുമാർ വിനോദ് കുമാർ ഷൈജു പള്ളിപ്പുറം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.രാഘവൻ മാസ്റ്ററുടെ ഗാനങ്ങൾ ഉൾപെടുത്തി.ഫോക് കലാകാരന്മാർ അവതരിപ്പിച്ച ഗാന സന്ധ്യയും ഉണ്ടായിരുന്നു. മുഖ്യ രക്ഷാധികാരി ജയശങ്കർ ഉപദേശക സമിതി അംഗങ്ങൾ ആയ അനിൽ കേളോത്ത്, പ്രശാന്ത്.കെ, വനിതാ വേദി ചെയർപേഴ്‌സൻ ലീന സാബു വനിതാവേദി കൺവീനർ രമ സുധീർ ബാലവേദി കൺവീനർ ആദിത്യൻ ദയാനന്ദൻ എന്നിവരും സന്നിഹിതരായിരുന്നു. ഫോക്ക് പ്രളയ ദുരിതാശ്യാസ നിധിയിലേക്ക് വ്യക്തിപരമായി 551 ദിനാർ സമാഹരിച്ച മെമ്പർ ശ്രീ.പി.കെ.രവീന്ദ്രനിൽ നിന്ന് പ്രസിഡണ്ട് തുക ഏറ്റുവാങ്ങി അനുമോദിച്ചു.ട്രഷറർ വിനോജ് ചടങ്ങി
കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്പാട്‌സ് അസോസിയേഷൻ ഫോക്ക് അനശ്വര സംഗീതജ്ഞൻ രാഘവൻ മാസ്റ്ററുടെ ഓർമയ്ക്കായി അനുസ്മരണം സംഘടിപ്പിച്ചു.
ജനറൽ സെക്രട്ടറി സേവ്യർ ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് കെ.ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഉപദേശക സമിതി അംഗം ബിപി സുരേന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി.
ഫോക്ക് വൈസ് പ്രസിഡന്റ് അനൂപ് കുമാർ വിനോദ് കുമാർ ഷൈജു പള്ളിപ്പുറം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.രാഘവൻ മാസ്റ്ററുടെ ഗാനങ്ങൾ ഉൾപെടുത്തി.ഫോക് കലാകാരന്മാർ അവതരിപ്പിച്ച ഗാന സന്ധ്യയും ഉണ്ടായിരുന്നു.
മുഖ്യ രക്ഷാധികാരി ജയശങ്കർ ഉപദേശക സമിതി അംഗങ്ങൾ ആയ അനിൽ കേളോത്ത്, പ്രശാന്ത്.കെ, വനിതാ വേദി ചെയർപേഴ്‌സൻ ലീന സാബു വനിതാവേദി കൺവീനർ രമ സുധീർ ബാലവേദി കൺവീനർ ആദിത്യൻ ദയാനന്ദൻ എന്നിവരും സന്നിഹിതരായിരുന്നു.
ഫോക്ക് പ്രളയ ദുരിതാശ്യാസ നിധിയിലേക്ക് വ്യക്തിപരമായി 551 ദിനാർ സമാഹരിച്ച മെമ്പർ ശ്രീ.പി.കെ.രവീന്ദ്രനിൽ നിന്ന് പ്രസിഡണ്ട് തുക ഏറ്റുവാങ്ങി അനുമോദിച്ചു.ട്രഷറർ വിനോജ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു .'
ഫോക്ക് എല്ലാ വർഷവും നടത്തുന്നത് പോലെ ഇത്തവണയും മെമ്പർമാരുടെ മക്കളിൽ നിന്നും (കുവൈറ്റിലും കേരളത്തിലും) SSLC, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളിൽ ആദ്യ മൂന്ന് സ്ഥാനക്കാരെ നവമ്പർ 16 ന് നടക്കുന്ന 13 മത് വാർഷികാഘോഷമായ കണ്ണൂർ മഹോത്സവത്തിൽ ആദരിക്കുന്നു. ഇതിലേക്കായ് ഇക്കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ (2017-2018) മികച്ച വിജയം നേടിയ കുട്ടികളുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി fokegen.sec@gmail.com, president@friendsofkannur.com എന്നീ മെയിൽ ഐഡികളിലോ യൂണിറ്റ് ഭാരവാഹികൾക്കോ5/11/2018ന് മുൻപായ് അയച്ചു കൊടുക്കണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു