- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് 'കണ്ണൂർ മഹോത്സവം 2017 ' സംഘടിപ്പിച്ചു
കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാട്‌സ് അസോസിയേഷൻ (ഫോക്ക്) 12- വാർഷികം 'കണ്ണൂർ മഹോത്സവം 2017 ' ഒക്ടോബര് 27 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിന്റെ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിൽ വൈകുന്നേരം 4 മണിമുതൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനറൽ സെക്രട്ടറി സലിം . എം.ൻ. സ്വാഗതവും പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷതയും വഹിച്ച ചടങ്ങിൽ മുഖ്യാഥിതിയായി കുവൈത്തിലെ ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫേർ സെക്കൻഡ് സെക്രട്ടറി പി.പി. നാരായണനും മറ്റു വിഷ്ട വ്യക്തികളും പങ്കെടുത്തു.പി.പി. നാരായണൻ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘടാനം ചെയ്തു. തുടർന്ന് ഗോൾഡൻ ഫോക്ക് പുരസ്‌ക്കാരം' കണ്ണൂർ ജില്ലയിലെ കാർഷികമേഖലയിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച കെ.വി.ഗോപിക്ക് മുഖ്യാഥിതി പി.പി.നാരായണൻ സമ്മാനിച്ചു. തുടർന്ന് പ്രശസ്തിപത്രവും 25000 രൂപയുടെ ക്യാഷ് അവാർഡും ബി.ഇ.സി കൺട്രി ഹെഡ് മാത്യു വര്ഗീസ് കൈമാറി.അവാർഡ് കൺവീനർ ഷൈമേഷ് കാടാംകോട്ട് അവാർഡിനെക്കുറിച്ചു വിശദീകരിച്ചു. ഫോക്ക് കുടുംബത്തില
കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാട്‌സ് അസോസിയേഷൻ (ഫോക്ക്) 12- വാർഷികം 'കണ്ണൂർ മഹോത്സവം 2017 ' ഒക്ടോബര് 27 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിന്റെ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിൽ വൈകുന്നേരം 4 മണിമുതൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ജനറൽ സെക്രട്ടറി സലിം . എം.ൻ. സ്വാഗതവും പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷതയും വഹിച്ച ചടങ്ങിൽ മുഖ്യാഥിതിയായി കുവൈത്തിലെ ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫേർ സെക്കൻഡ് സെക്രട്ടറി പി.പി. നാരായണനും മറ്റു വിഷ്ട വ്യക്തികളും പങ്കെടുത്തു.പി.പി. നാരായണൻ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘടാനം ചെയ്തു. തുടർന്ന് ഗോൾഡൻ ഫോക്ക് പുരസ്‌ക്കാരം' കണ്ണൂർ ജില്ലയിലെ കാർഷികമേഖലയിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച കെ.വി.ഗോപിക്ക് മുഖ്യാഥിതി പി.പി.നാരായണൻ സമ്മാനിച്ചു. തുടർന്ന് പ്രശസ്തിപത്രവും 25000 രൂപയുടെ ക്യാഷ് അവാർഡും ബി.ഇ.സി കൺട്രി ഹെഡ് മാത്യു വര്ഗീസ് കൈമാറി.അവാർഡ് കൺവീനർ ഷൈമേഷ് കാടാംകോട്ട് അവാർഡിനെക്കുറിച്ചു വിശദീകരിച്ചു.
ഫോക്ക് കുടുംബത്തിലെ 10, 12 ക്ലാസ്സുകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കായുള്ള മെറിറ്റോറിയസ് അവാർഡും ഈ അവസരത്തിൽ നൽകുകയുണ്ടായി. തുടർന്ന് മലയാള സംഗീതരംഗത്തു മികച്ച സംഭാവനകൾ നൽകിയ 'സംഗീതരത്‌നം' കാഞ്ഞങ്ങാട് രാമചന്ദ്രനെ ഫോക്ക് മുഖ്യരക്ഷാധികാരി ജയശങ്കർ പൊന്നാടയും സലിം മെമെന്റോയും നൽകിയും കുവൈത്തിലെ സാമൂഹിക സേവനരംഗത്തു നടത്തിക്കൊണ്ടിരിക്കുന്ന സുത്യർഹ സേവനത്തിന് ഫോക്ക് കുടുംബാംഗം . സന്തോഷ്.സി.എച്ചിനെ ചാരിറ്റി സെക്രട്ടറി ശശികുമാർ മൊമെന്റോ നൽകിയും ആദരിച്ചു.
12മത് വാർഷിക സുവനീർ പ്രകാശനം അമാൻ എക്‌സ്‌ചേഞ്ച് കൺട്രി ഹെഡ് ടൈറ്റസിന് നൽകികൊണ്ട് കൺവീനർ രാജേഷ്.പി നിർവഹിച്ചു. തുടർന്ന് ഫോക്കിന്റെ പുതിയ തിരിച്ചറിയൽ കാർഡ് സ്‌പോൺസർ ആരാധനാ ഗൾഫ് ജ്വെല്ലറി പ്രതിനിധി രജിവിൽ നിന്നും മെമ്പർഷിപ് സെക്രട്ടറി ശ്രീഷൻ ഏറ്റുവാങ്ങി.തുടർന്ന് നടന്ന രാഘവൻ മാസ്റ്റർ അനുസ്മരണചടങ്ങിൽ പ്രശസ്ത സംഗീതജ്ഞൻ . കാഞ്ഞങ്ങാട് രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
'കണ്ണൂർ മഹോത്സവം 2017' കുവൈത്തിലെ പൊലിക നാടൻപാട്ടുകൂട്ടത്തിലെ 22 -ൽപരം കലാകാരന്മാർ അവതരിപ്പിച്ച നാടൻപാട്ടുകളോടെ കലാപരിപാടികൾ ആരംഭിച്ചു. കാഞ്ഞങ്ങാട് രാമചന്ദ്രൻ, ഹർഷ ചന്ദ്രൻ, തൻസീർ കൂത്തുപറമ്പ്, എന്നിവർ നയിച്ച ഗാനസന്ധ്യയിൽ കുവൈത്തിലുള്ള കണ്ണൂരിലെ പ്രശസ്ത ഗായകരും പങ്കെടുത്തു. നിയാസ് കണ്ണൂർ അവതരിപ്പിച്ച മാജിക് ഡാൻസ് കാണികളെ ഏറെയാകർഷിച്ചു. ട്രഷറർ സാബു.ടി.വി, വനിതാവേദി ചെയർപേഴ്‌സൻ ബിന്ദു രാധാകൃഷ്ണൻ, ബാലവേദി കൺവീനർ അർച്ചന കൃഷ്ണരാജ്, മെട്രോ മെഡിക്കൽ ഡയറക്ടർ ഹംസ പയ്യന്നൂർ, ഫോക്ക് മുഖ്യ രക്ഷാധികാരി എൻ.ജയശങ്കർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ വിനോജ് കുമാർ ചടങ്ങുകൾക്ക് നന്ദി അറിയിച്ചു.