- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാട്‌സ് അസോസിയേഷൻ ബാലവേദി ശിശുദിനം ആഘോഷിച്ചു
കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാട്‌സ് അസോസിയേഷൻ (ഫോക്ക്) കുട്ടികളുടെ കൂട്ടായ്മയായ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. റൗദ പാർക്കിൽ വെച്ചുനടന്ന ആഘോഷപരിപാടികളിൽ ബാലവേദി കോർഡിനേറ്റർ വിനോജ് സ്വാഗതം ആശംസിച്ചു. ഫോക്ക് പ്രസിഡന്റ് ബിജു ആന്റണി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സെന്റെർ ഫോർ ഓട്ടിസം ഇന്ത്യയുടെ ചെയർപേഴ്‌സൺ മിനി കുര്യൻ കുട്ടികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്സെടുക്കുകയും പലതരം ഗെയിംസിലൂടെ കുട്ടികളുമായി സംവദിക്കുകയും ചെയ്തു. നിരവധി കുട്ടികൾ പങ്കെടുത്ത ശിശുദിനാഘോഷപരിപാടികൾക്ക് രമ സുധീർ, ദയാനന്ദൻ,രാഘവൻ.ടി,കെ, മഹേഷ്,ഹരി,ശ്രീശിൻ മറ്റു യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ബാലവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മിനി കുര്യനുള്ള ഫോക്കിന്റെ ആദരം മൊമെന്റോ വനിതാവേദി ചെയർ പേർസൻ ബിന്ദു രാധാകൃഷ്ണൻ, അഥ്വയിത് സുനേഷ് (ബാലവേദി) എന്നിവർ ചേർന്ന് കൈമാറി. പങ്കെടുത്ത കുട്ടികൾക്കെല്ലാം സമ്മാനങ്ങൾ കൈമാറി.
കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാട്‌സ് അസോസിയേഷൻ (ഫോക്ക്) കുട്ടികളുടെ കൂട്ടായ്മയായ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. റൗദ പാർക്കിൽ വെച്ചുനടന്ന ആഘോഷപരിപാടികളിൽ ബാലവേദി കോർഡിനേറ്റർ വിനോജ് സ്വാഗതം ആശംസിച്ചു. ഫോക്ക് പ്രസിഡന്റ് ബിജു ആന്റണി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് സെന്റെർ ഫോർ ഓട്ടിസം ഇന്ത്യയുടെ ചെയർപേഴ്‌സൺ മിനി കുര്യൻ കുട്ടികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്സെടുക്കുകയും പലതരം ഗെയിംസിലൂടെ കുട്ടികളുമായി സംവദിക്കുകയും ചെയ്തു. നിരവധി കുട്ടികൾ പങ്കെടുത്ത ശിശുദിനാഘോഷപരിപാടികൾക്ക് രമ സുധീർ, ദയാനന്ദൻ,രാഘവൻ.ടി,കെ, മഹേഷ്,ഹരി,ശ്രീശിൻ മറ്റു യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് ബാലവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മിനി കുര്യനുള്ള ഫോക്കിന്റെ ആദരം മൊമെന്റോ വനിതാവേദി ചെയർ പേർസൻ ബിന്ദു രാധാകൃഷ്ണൻ, അഥ്വയിത് സുനേഷ് (ബാലവേദി) എന്നിവർ ചേർന്ന് കൈമാറി. പങ്കെടുത്ത കുട്ടികൾക്കെല്ലാം സമ്മാനങ്ങൾ കൈമാറി.