ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ ജലീബ് യൂണിറ്റ് കേരളം പിറവി ദിനത്തിൽ സ്‌നേഹസംഗമം സംഘടിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി മഹേഷ് സ്വാഗതം പറഞ്ഞു. യൂണിറ്റ് കൺവീനർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ ഉത്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ അഡൈ്വസറി കമ്മിറ്റി അംഗം ബി പി സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സേവിയർ ആന്റണി, വാർഷിക പരിപാടിയുടെ ജനറൽ കൺവീനർ ബിജു ആന്റണി, വനിതാവേദി ചെയർപേഴ്‌സൺ ലീന സാബു വിവിധ യൂണിറ്റ് ഭാരവാഹികൾ ആശംസകൾ അറിയിച്ചു.

യൂണിറ്റ് ട്രെഷറർ ജോസഫ് മാത്യു വനിതാവേദി യൂണിറ്റ് കോർഡിനേറ്റർ ധന്യ പ്രണീത് ബാലവേദി യൂണിറ്റ് കോർഡിനേറ്റർ പ്യാരിൻ ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു

ഫോക്ക് കുടുംബാംഗങ്ങളുടെ നൃത്ത പരിപാടികൾ യൂണിറ്റിലെ ഗായികാഗായകന്മാരുടെ ഗാനസന്ധ്യ, വിവിധ തരത്തിലുള്ള ഗെയിംസ് എന്നിവ ഉൾപ്പെട്ട ചടങ്ങിൽ പ്രോഗ്രാം കൺവീനർ സുജിത്ത് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദിയും അറിയിച്ചു.