- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ മഹോത്സവം 16ന്
ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ(ഫോക്ക്) 13-ാം വാർഷികാഘോ ഷം കണ്ണൂർ മഹോത്സവവും, ഫോക്ക് വനിതാ വേദി പത്താം വാർഷികവും 16-ന് വെള്ളിയാഴ്ച ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയയിൽ വച്ച് 12 മണിമുതൽ വിവിധ കലാപരിപാടികളോടെ അരങ്ങേറും. ഫോക്ക് വനിതാവേദി പത്താം വാർഷികത്തോടനുബന്ധിച്ചു സ്ത്രീ ശാസ്തീകരണം വിഷയമാക്കി 50 തിൽപരം വനിതകളെ അണിനിരത്തി ഫോക്ക് സംഘടിപ്പിക്കുന്ന നൃത്ത സംഗീത നാടകം 'വീരാംഗന' മുഖ്യ ആകർഷകമായിരിക്കും. സിനിമ പിന്നണിഗായകനും വോയിസ് ഓഫ് അറേബ്യാ വിജയി അജയ് ഗോപാൽ, സിനിമാ പിന്നണി ഗായിക വിനിത, പ്രശസ്ത കീസ്റ്റാർ ആർട്ടിസ്‌റ് സുമേഷ് കൂട്ടിക്കൽ, വാട്ടർ ഡ്രം പ്ലയെർ വിജയൻ ചിറ്റടി, എന്നിവരെ കൂടാതെ കുവൈറ്റിലെ പ്രമുഖ ഗായകരും അണിനിരക്കുന്ന സംഗീത നിശയും ഉണ്ടാവും. പ്രശസ്ത ഡിജെയും അവതാരകനുമായ ആർ.ജെ.സൂരജ് വിവിധ സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. ചടങ്ങിൽ ഫോക്ക് കുടുംബത്തിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ സമ്മാനിക്കും. പ്രളയ ദുരിതാശ്വാസം ഉൾപ്പെടെ 17 ലക്ഷത്തിൽപരം രൂപയുടെ ചാരിറ്റി
ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ(ഫോക്ക്) 13-ാം വാർഷികാഘോ ഷം കണ്ണൂർ മഹോത്സവവും, ഫോക്ക് വനിതാ വേദി പത്താം വാർഷികവും 16-ന് വെള്ളിയാഴ്ച ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയയിൽ വച്ച് 12 മണിമുതൽ വിവിധ കലാപരിപാടികളോടെ അരങ്ങേറും. ഫോക്ക് വനിതാവേദി പത്താം വാർഷികത്തോടനുബന്ധിച്ചു സ്ത്രീ ശാസ്തീകരണം വിഷയമാക്കി 50 തിൽപരം വനിതകളെ അണിനിരത്തി ഫോക്ക് സംഘടിപ്പിക്കുന്ന നൃത്ത സംഗീത നാടകം 'വീരാംഗന' മുഖ്യ ആകർഷകമായിരിക്കും.
സിനിമ പിന്നണിഗായകനും വോയിസ് ഓഫ് അറേബ്യാ വിജയി അജയ് ഗോപാൽ, സിനിമാ പിന്നണി ഗായിക വിനിത, പ്രശസ്ത കീസ്റ്റാർ ആർട്ടിസ്‌റ് സുമേഷ് കൂട്ടിക്കൽ, വാട്ടർ ഡ്രം പ്ലയെർ വിജയൻ ചിറ്റടി, എന്നിവരെ കൂടാതെ കുവൈറ്റിലെ പ്രമുഖ ഗായകരും അണിനിരക്കുന്ന സംഗീത നിശയും ഉണ്ടാവും. പ്രശസ്ത ഡിജെയും അവതാരകനുമായ ആർ.ജെ.സൂരജ് വിവിധ സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. ചടങ്ങിൽ ഫോക്ക് കുടുംബത്തിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ സമ്മാനിക്കും.
പ്രളയ ദുരിതാശ്വാസം ഉൾപ്പെടെ 17 ലക്ഷത്തിൽപരം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ഈ വർഷം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു. ജില്ലയിൽ സംഘടന കഴിഞ്ഞ പത്തു വർഷങ്ങളായികലാ, കായിക, സാംസ്‌കാരിക, കാർഷിക, ആരോഗ്യ, സന്നദ്ധ പ്രവർത്തന രംഗത്ത് സമഗ്ര/മികച്ച സംഭാവന ചെയ്ത ജില്ലയിലെ മഹദ് വ്യക്തികൾ/ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർക്ക് നൽകി വരുന്ന 11-ാമത് 'ഗോൾഡൻ ഫോക്ക്' പുരസ്‌കാരം സർക്കസ് കുലപതി ജെമിനി ശങ്കരന് നവംബർ അവസാനവാരം കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഒക്ടോബർ അവസാനവാരം കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണംചെയ്യും.ശ്രീ.കെ.കെ.ആർ.വെങ്ങര, ശ്രീ.കെ.കെ.മാരാർ,ശ്രീ.ദിനകരൻ കൊമ്പിലാത്ത് എന്നിവരടങ്ങിയ ജൂറി അംഗങ്ങൾ. ശ്രീ.രാജേഷ് പരപ്രത്ത് , ശ്രീ.ബിജു ആന്റണി , ശ്രീ.ശശി കുമാർ എന്നിവരാണ് അവാർഡ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റിലെ കമ്മിറ്റി അംഗങ്ങൾ.
അബ്ബാസിയ ഫോക്ക് ഹാളിൽ നടന്ന പത്ര സമ്മേളനത്തിൽ പ്രസിഡന്റ് കെ. ഓമനക്കുട്ടൻ, ജനറൽ സെക്രട്ടറി സേവ്യർ ആന്റണി, ട്രഷറർ വിനോജ് കുമാർ, കണ്ണൂർ മഹോത്സവ ജെനറൽ കൺവീനർ ബിജു ആന്റണി, വനിതാ വേദി ചെയർപേഴ്‌സൺ ലീന സാബു, ജെനെറൽ കൺവീനർ അഡ്വ. രെമ സുധീർ, അവാർഡ് കമ്മിറ്റി അംഗം ശശി കുമാർ, മീഡിയ കൺവീനർ രെജിത് എന്നിവർ പങ്കെടുത്തു.