കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ (ഫോക്ക് ) പതിമൂന്നാം വാർഷികനടത്തിപ്പിനോട് അനുബന്ധിച്ചുള്ള ഫ്‌ളയർ റാഫിൾ കൂപ്പൺ എന്നിവയുടെ പ്രകാശനം നിർവ്വഹിക്കപ്പെട്ടു. പ്രോഗ്രാമിന്റെ ഔദ്യോഗിക സ്‌പോൺസർ അൽമുള്ള എക്‌സ്‌ചേഞ്ച് പ്രതിനിധി പരഷ് പറ്റിഡാർ ഫ്‌ളയർ പ്രകാശനവും കുവൈറ്റിലെ പ്രമുഖ റസ്റ്റോറന്റ് ശൃംഖല ആയ ഹോട്ട് ആൻഡ് സ്പൈസ് പ്രതിനിധി ജറീഷ് റാഫിൾ പ്രകാശനവും നടത്തി

കണ്ണൂർ മഹോത്സവത്തിന്റെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി ശ്രീ.ബിജു ആന്റണി ജെ.കൺവീനറായും സലീം.എം.എൻ, സജിജ മഹേഷ് എന്നിവർ ജോയിന്റ കൺവീനർമാരായും രൂപീകരിച്ചു.നവംബർ 16 നു ഇന്റഗ്രേറ്റഡ് സ്‌കൂൾ അബ്ബാസിയയിൽ വെച്ച് നടക്കുന്ന കണ്ണൂർ മഹോത്സവത്തിൽ വനിതാവേദിയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് 50 ൽ പരം വനിതകൾ ചേർന്ന് അവതരിപ്പിക്കുന്ന നൃത്ത സംഗീത ശിൽപം ആയ വീരാംഗനയും നാട്ടിൽ നിന്ന് എത്തുന്ന പ്രശസ്ത കലാകാരന്മാരെ ഉൾപ്പെടുത്തി സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു വേണ്ടി ഫോക്ക് നൽകിയ ആദ്യ ഗഡുവായ അഞ്ചു ലക്ഷത്തിനു പുറമെയുള്ള രണ്ടാം ഗഡു കണ്ണൂർ മഹോത്സവത്തിനു ശേഷം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. യോഗത്തിന് ഫോക്ക് പ്രസിഡന്റ് കെ. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.