കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക് ) കണ്ണൂർ ജില്ലയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് നൽകുന്ന ഗോൾഡൻ ഫോക്ക് അവാർഡ് സർക്കസ് കുലപതി ജമിനി ശങ്കരന് മുഖ്യമന്ത്രി കണ്ണൂരിൽ വെച്ച് നടന്ന ചടങ്ങിൽ കൈമാറി. ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ അധ്യക്ഷൻ ആയ ചടങ്ങിൽ അവാർഡ് കമ്മിറ്റി അംഗം കെ കെ ആർ വേങ്ങര സ്വാഗതവും ഫോക്ക് ആർട്‌സ് സെക്രട്ടറി രാജേഷ് പരപ്രത് നന്ദിയും പറഞ്ഞു.

സാഹിത്യകാരൻ ടി പത്മനാഭൻ ജമിനി ശങ്കരനെ പൊന്നാട അണിയിച്ചു. ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ കെകെ രാഗേഷ് എം പി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് കെ പി സി സി സെക്രട്ടറി പി രാമകൃഷ്ണൻ സ്വാതന്ത്ര്യസമര സേനാനി രൈരു നായർ വിനോദ് നാരായൺ ദിനകരൻ കൊമ്പിലാത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഫോക്ക് വൈസ് പ്രസിഡന്റ് അനൂപ് കുമാർ ഫോക്ക് സ്പോർട്സ് സെക്രട്ടറി ലിജീഷ് എന്നിവരും നിരവധി ഫോക്ക് കുടുംബാംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു.

കെ കെ ആർ വേങ്ങര നിർമ്മിച്ച ശില്പവും 25000രൂപയും ആണ് അവാർഡ്.
ഫോക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 ലക്ഷം രൂപ രണ്ടാം ഘട്ടമായി മുഖ്യമന്ത്രിക്ക് കൈമാറി. ആദ്യഘട്ടമായി നൽകിയ 5ലക്ഷം ഉൾപ്പെടെ മൊത്തത്തിൽ 12 ലക്ഷം രൂപ ആണ് ഫോക്ക് നൽകിയത്.

കുവൈറ്റിലെ ദീർഘ നാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന മുഖ്യ രക്ഷാധികാരി എൻ ജയശങ്കറിനും കുടുംബത്തിന് ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ യാത്രയയപ്പ് നൽകി. ഫോക്കിന്റെ സ്‌നേഹോപഹാരം ട്രെഷറർ വിനോജ് കുമാർ ജനറൽ സെക്രട്ടറി സേവ്യർ ആന്റണി വനിതാ വേദി ചെയർപേഴ്‌സൺ ലീന സാബു മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് നൽകി. കണ്ണൂർ മഹോത്സവം വിജയത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് ഉള്ള ആദരവും ഈ യാത്രയയപ് വേദിയിൽ വെച്ച് നൽകി.