കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാട്‌സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദി 2018 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ലീന സാബു (ചെയർപേഴ്‌സൺ), അനുപമ വിജേഷ് (വൈസ് ചെയർപേഴ്‌സൺ), രമ സുധിർ (ജനറൽ കൺവീനർ), സജിജ മഹേഷ് (ജോയിന്റ്കൺവീനർ) ബിന്ദു രാജീവ് (ട്രെഷറർ), ഗംഗ സജീവ് (ജോയിന്റ് ട്രെഷറർ) എന്നിവരെയാണ്

ഫോക്ക് അബ്ബാസിയ ഹാളിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കൂടാതെ വിദ്യ ജയചന്ദ്രൻ (ഫഹാഹീൽ), മഹിജ ഹേമാനന്ദൻ (ഫഹാഹീൽ നോർത്ത്), ധന്യ പ്രണീത് (ജലീബ്), ഷംന വിനോജ് (സാൽമിയ), പ്രിയ സുരാജ് (ഫർവാനിയ), ജോമി വിനോയ് (അബ്ബാസിയ) എന്നിവരെ ഏരിയ കോർഡിനേറ്റർസ് മാരായും തെരഞ്ഞെടുത്തു.