- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കൊപ്പം ദുബായ് ഭരണാധികാരിയെത്താൻ' ഇനി അധിക നാൾ വേണ്ട; ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന ലോക നേതാക്കളിൽ ഒൻപതാം സ്ഥാനത്ത് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; മുൻവർഷത്തെ അപേക്ഷിച്ച് ഫോളോവേഴ്സിന്റെ എണ്ണത്തിൽ 23 ശതമാനം വർധന; ദുബായ് ഭരണാധികാരിയെ പിന്തുടരുന്നത് 33 ലക്ഷം പേർ
ദുബായ്: ഇൻസ്റ്റാഗ്രാമിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തെത്താൻ ദുബായ് ഭരണാധികാരിക്ക് ഇനി അധികനാൾ വേണ്ടി വരില്ല. ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ആരാധകർ പിന്തുടരുന്ന ലോക നേതാക്കളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്താൽ ദുബായ് ഭരണാധികാരിയെ പിന്തുടരുന്നവരുടെ എണ്ണത്തിൽ 23 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ആകെ 33 ലക്ഷം പേരാണ് ഇൻസ്റ്റാഗ്രാമിലൂടെ ദുബായ് ഭരണാധികാരിയെ പിന്തുടരുന്നത്. ട്വിപ്ലോമസി പ്രസിദ്ധീകരിച്ച ആഗോള റിപ്പോർട്ടിലാണ് ദുബായ് ഭരണാധികാരിയുടെ റെക്കൊർഡ് മുന്നേറ്റത്തെക്കുറിച്ച് റിപ്പോർട്ട് വന്നത്. ജോർദാനിലെ ക്വീന്റാണിയ കഴിഞ്ഞാൽ അറബ് മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്നതും ശൈഖ് മുഹമ്മദിനെയാണ്. സാമൂഹികമാധ്യമങ്ങളിൽ സജീവമായ ദുബായ് ഭരണാധികാരി ഇൻസ്റ്റാഗ്രാം വഴി പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ടാണ് വൈറൽ ആകാറുള്ളത്. View this post on Ins
ദുബായ്: ഇൻസ്റ്റാഗ്രാമിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തെത്താൻ ദുബായ് ഭരണാധികാരിക്ക് ഇനി അധികനാൾ വേണ്ടി വരില്ല. ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ആരാധകർ പിന്തുടരുന്ന ലോക നേതാക്കളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്താൽ ദുബായ് ഭരണാധികാരിയെ പിന്തുടരുന്നവരുടെ എണ്ണത്തിൽ 23 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.
ആകെ 33 ലക്ഷം പേരാണ് ഇൻസ്റ്റാഗ്രാമിലൂടെ ദുബായ് ഭരണാധികാരിയെ പിന്തുടരുന്നത്. ട്വിപ്ലോമസി പ്രസിദ്ധീകരിച്ച ആഗോള റിപ്പോർട്ടിലാണ് ദുബായ് ഭരണാധികാരിയുടെ റെക്കൊർഡ് മുന്നേറ്റത്തെക്കുറിച്ച് റിപ്പോർട്ട് വന്നത്. ജോർദാനിലെ ക്വീന്റാണിയ കഴിഞ്ഞാൽ അറബ് മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്നതും ശൈഖ് മുഹമ്മദിനെയാണ്. സാമൂഹികമാധ്യമങ്ങളിൽ സജീവമായ ദുബായ് ഭരണാധികാരി ഇൻസ്റ്റാഗ്രാം വഴി പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ടാണ് വൈറൽ ആകാറുള്ളത്.
ലോക നേതാക്കളിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ളത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ, യു .എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രാൻസിസ് മാർപ്പാപ്പ തുടങ്ങിയർ പട്ടികയിൽ നരേന്ദ്ര മോദിക്ക് ശേഷം സ്ഥാനംപിടിച്ചിട്ടുണ്ട്.