ഫ്‌ളോറിഡ: ഫോമാ സൺഷൈൻ റീജിയൻ 2018 - 2020 പ്രവർത്തന വർഷത്തിന്റെ ഉത്ഘാടന വേദിയിൽ ദേശീയ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വെച്ച് എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും മറ്റ് ഇതര കമ്മറ്റികളെയും റീജിയൻ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിൽ പ്രഖ്യാപിച്ചു.

ഫോമാ സൺഷൈൻ റീജിയൻ ജനറൽ കൺവീനറായി താമ്പ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും ബോർഡ് ഓഫ് ഡയറക്ടർ മെമ്പറുമായ ജോമോൻ തെക്കേ തൊട്ടിയിൽ, റീജിയൻ സെക്രട്ടറിയായി ഒർലാന്റോ ഒരുമ അസോസിയേഷൻ മുൻ പ്രസിഡന്റും അഡൈ്വസറി ബോർഡ് ചെയർമാനുമായ സോണി കണ്ണോട്ടുതറ, പി.ആർ.ഒ ആയി മലയാളി അസോസിയേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മുൻ ട്രഷറാർ അശോക് പിള്ള എന്നിവർ ഭാരവാഹികളായി ചുമതലയേറ്റു.

ഫോമാ റീജിയൻ മുൻ വൈസ് പ്രസിഡന്റ് ബിനു മാമ്പള്ളിയുടെ നേതൃത്വത്തിൽ അഡൈ്വസറി ബോർഡും, ആനന്ത് നിരവേലിന്റെ നേതൃത്വത്തിൽ സീനിയർ അഡൈ്വസറി ബോർഡും നിലവിൽ വന്നു. സാജൻ കുര്യൻ റീജിയൻ കോർഡിനേറ്ററായുള്ള പൊളിറ്റിക്കൽ ഫോറത്തിനെ രണ്ട് റീജിയനായി തിരിച്ച് ജെയിംസ് പുളിക്കൽ സൗത്ത് റീജിയനും ജിനോ വർഗീസ് സെൻട്രൽ റീജിയനും നേതൃത്വം നൽകും. സുവനീർ കമ്മറ്റിയുടെ ചീഫ് എഡിറ്ററായി ബാബു ദേവസ്യയും യൂത്ത് ഫെസ്റ്റിവൽ - കൺവൻഷൻ കമ്മറ്റിയുടെ കോർഡിനേറ്റായി ഉണ്ണികൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു.

പൗലോസ് കുയിലാടന്റെ നേത്യത്വത്തിൽ കൾച്ചറൽ കമ്മറ്റി രൂപീകരിച്ചു. വിമൻസ് ഫോറം സൗത്ത് ഫ്‌ളോറിഡ ചാപ്റ്ററിന് ഡോ. ജഗതി നായരും, സെൻട്രൽ ഫ്‌ളോറിഡ ചാപ്റ്ററിന് ദയാ കാമ്പിയിലും നേത്യത്വം വഹിക്കും. സീനിയർ ഫോറം കോർഡിനേറ്ററായി ഔസേപ്പ് വർക്കിയും, പ്രോപ്പർട്ടി പ്രൊട്ടക്ഷൻ കൗൺസിൽ കോർഡിനേറ്ററായി സുനിൽ വർഗീസും, റീജിയൻ ചാരിറ്റി കോർഡിനേറ്ററായി മനോജ് ജോസഫും ചുമതലയേറ്റു. ജോർജ് സാമുവേലിന്റെ നേതൃത്വത്തിൽ ഐ.ടി പ്രൊഫഷനലുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഇൻഫർമേഷൻ ടെക്‌നോളജി കമ്മിറ്റയും ജിതേഷ് പള്ളിക്കര കോർഡിനേറ്ററായി റീജിയൻ സ്പോർട്സ് കമ്മറ്റിയും, ടിന്റോ ജോൺ, പത്മകുമാർ നായർ എന്നിവർ കോർഡിനേറ്റർമാരായി റീജിയൻ യൂത്ത് കമ്മറ്റിയെയും പുതിയതായി രൂപീകരിച്ചു.

അടുത്ത രണ്ട് വർഷത്തെ കാലഘട്ടത്തിൽ കൂടുതൽ അസോസിയേഷനുകളെ ഫോമയിൽ എത്തിക്കുന്നതിന് സൺഷൈൻ റീജിയന് കീഴിലുള്ള എല്ലാ അസോസിയേഷനുകളെയും സംയോജിപ്പിച്ച് മികച്ച പ്രവർത്തനം നടത്തുവാൻ എല്ലാ കമ്മിറ്റികൾക്കും സാധിക്കും എന്ന് പ്രതീക്ഷിക്കുന്നതായി റീജിയൻ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിൽ അഭിപ്രായപ്പെട്ടു.

വാർത്ത: നിബു വെള്ളവന്താനം