- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ക്യാപ്റ്റൻ രാജു ഫിലിപ്പ് ഫോമ പ്രസിഡന്റ് സ്ഥാനാർത്ഥി
ന്യൂയോർക്ക്: നാലു പതിറ്റാണ്ടിലേറെയുള്ള സാമൂഹ്യ പ്രവർത്തന പരിചയവും, ചാരിറ്റി രംഗത്തെ ഊർജസ്വലതയും കൈമുതലായുള്ള ക്യാപ്റ്റൻ രാജു ഫിലിപ്പ് 2020-ൽ നടത്തപ്പെടുന്ന ഫോമ നാഷണൽ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചു. ആരംഭം മുതൽ ഫോമയോടൊപ്പം സജീവമായ രാജു ഫിലിപ്പ് ഇപ്പോൾ ജുഡീഷ്യറി ബോർഡ് അംഗമായി പ്രവർത്തിക്കുന്നു. മുൻ വർഷങ്ങളിൽ വൈസ് പ്രസിഡന്റ്, നാഷണൽ കമ്മിറ്റിയംഗം, അഡൈ്വസറി ബോർഡ് സെക്രട്ടറി മുതലായ ചുമതലകളിൽ അതാത് വർഷങ്ങളിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം തോളോടുതോൾ ചേർന്നു ഫോമയുടെ ഉന്നമത്തിനായി യത്നിച്ചിട്ടുള്ള ക്യാപ്റ്റൻ രാജു പൂർണ്ണസമയ പ്രവർത്തനവും സേവനവുമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രഗത്ഭരും പരിചയസമ്പന്നരുമായ നേതാക്കളാണ് നാളിതുവരെ ഫോമയ്ക്ക് ഉണ്ടായിട്ടുള്ളത്. എന്നാൽ കൂട്ടായ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് ഫോമയുടെ നേട്ടങ്ങളുടെ മുഖ്യ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക പ്രാതിനിധ്യം നാഷണൽ കമ്മിറ്റികളിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അനിവാര്യമെങ്കിലും പ്രാദേശിക, സാമുദ
ന്യൂയോർക്ക്: നാലു പതിറ്റാണ്ടിലേറെയുള്ള സാമൂഹ്യ പ്രവർത്തന പരിചയവും, ചാരിറ്റി രംഗത്തെ ഊർജസ്വലതയും കൈമുതലായുള്ള ക്യാപ്റ്റൻ രാജു ഫിലിപ്പ് 2020-ൽ നടത്തപ്പെടുന്ന ഫോമ നാഷണൽ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചു.
ആരംഭം മുതൽ ഫോമയോടൊപ്പം സജീവമായ രാജു ഫിലിപ്പ് ഇപ്പോൾ ജുഡീഷ്യറി ബോർഡ് അംഗമായി പ്രവർത്തിക്കുന്നു. മുൻ വർഷങ്ങളിൽ വൈസ് പ്രസിഡന്റ്, നാഷണൽ കമ്മിറ്റിയംഗം, അഡൈ്വസറി ബോർഡ് സെക്രട്ടറി മുതലായ ചുമതലകളിൽ അതാത് വർഷങ്ങളിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം തോളോടുതോൾ ചേർന്നു ഫോമയുടെ ഉന്നമത്തിനായി യത്നിച്ചിട്ടുള്ള ക്യാപ്റ്റൻ രാജു പൂർണ്ണസമയ പ്രവർത്തനവും സേവനവുമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രഗത്ഭരും പരിചയസമ്പന്നരുമായ നേതാക്കളാണ് നാളിതുവരെ ഫോമയ്ക്ക് ഉണ്ടായിട്ടുള്ളത്. എന്നാൽ കൂട്ടായ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് ഫോമയുടെ നേട്ടങ്ങളുടെ മുഖ്യ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക പ്രാതിനിധ്യം നാഷണൽ കമ്മിറ്റികളിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അനിവാര്യമെങ്കിലും പ്രാദേശിക, സാമുദായിക പരിഗണനകൾക്ക് മുൻതൂക്കം നൽകുന്ന പാനലിങ് സമ്പ്രദായത്തോട് തനിക്ക് യോജിപ്പില്ലെന്നു അദ്ദേഹം തുറന്നു പറഞ്ഞു. ഇത്തരം കാഴ്ചപ്പാടുകൾ ദൂരവ്യാപകമായി സംഘടനയുടെ അടിത്തറ പൊളിക്കുവാനോ ഉപകരിക്കുകയുള്ളുവെന്നു അമേരിക്കയിലെ സാമൂഹ്യ സംഘടനകളുടെ തകർച്ച നമ്മെ ഓർമ്മിപ്പിക്കുന്നു. ഫോമയുടെ സ്ഥാപനോദ്ദേശം നിലനിർത്തിക്കൊണ്ടാവണം തെരഞ്ഞെടുപ്പുകൾ.
ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ വിപ്ലവകരമായ മാറ്റങ്ങളും നേട്ടങ്ങളും കൈവരിക്കാൻ നമുക്കാകും. വ്യാവസായിക, ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് സ്വതന്ത്രാനന്തര ഭാരതത്തിൽ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തുടങ്ങിവെച്ച പദ്ധതികളെ പ്രശംസിച്ചുകൊണ്ട് ഈ അടുത്തകാലത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ചെയ്ത പ്രസംഗം ഏറെ ചിന്തനീയമാണ്. നാഷണൽ സംഘടന എന്ന നിലയിൽ നാം ജീവിക്കുന്ന സമൂഹത്തിനും നമ്മുടെ പിറന്ന നാടിനും പ്രയോജനകരമായ ഒട്ടനവധി പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയും, ലഭ്യമായ വരുമാന സ്രോതസിലുടെയും കഴിയുമെന്നുറപ്പുണ്ട്. സാമൂഹ്യ സേവനത്തിനു സന്നദ്ധരായിട്ടുള്ള കൂടുതൽ ആളുകൾ മുന്നോട്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ക്യാപ്റ്റൻ രാജു ഫിലിപ്പ് അഭിപ്രായപ്പെട്ടു.
കോട്ടയം വാഴൂർ സ്വദേശിയായ രാജു ഫിലിപ്പ് 49 വർഷമായി ന്യൂയോർക്കിലെ സ്റ്റാറ്റൻഐലന്റിൽ സ്ഥിരതമാസമാക്കിയ വ്യക്തിയാണ്. കേരളത്തിലെ പ്രഥമ ഇംഗ്ലീഷ് വിദ്യാഭ്യാസ കേന്ദ്രമായ സി.എം.എസ് കോളജിൽ നിന്ന് ബി.എ ബിരുദവും, ചങ്ങനാശേരി എൻ.എസ്.എസ് കോളജിൽ നിന്ന് എം.എ ബിരുദവും കരസ്ഥമാക്കിയശേഷം കോളജ് അദ്ധ്യാപകനായി ജോലിനോക്കിവരവേ 1979-ലാണ് ഇമിഗ്രന്റായി കുടുംബസമേതം അമേരിക്കയിലെത്തുന്നത്. മൻഹാട്ടനിലെ ചേസ് മൻഹാട്ടൻ ബാങ്ക് മാനേജരായി പത്തുവർഷം പ്രവർത്തിച്ചു. ജോലിയും കുടുംബ ചുമതലകളും ഒപ്പം ആദ്ധ്യാത്മിക രംഗത്തും സംഘടനാ രംഗത്തും സജീവമായിരുന്നു. 1979-ൽ സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷന്റെ രൂപീകരണത്തിനും ഇതര ഇന്ത്യൻ സംസ്ഥാന സമൂഹത്തെ ഉൾപ്പെടുത്തി ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്റ്റാറ്റൻഐലന്റ് രൂപീകരണത്തിലും നിർണ്ണായക സാന്നിധ്യമായി. എം.എയ്ക്കുശേഷം തുടർപഠനമെന്ന അടങ്ങാത്ത അഭിനിവേശമാണ് വീണ്ടും കോളജ് വിദ്യാർത്ഥിയാകാൻ പ്രേരണയായത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വാഗ്നർ കോളജിൽ നിന്നും പ്രശസ്തമായ നിലയിൽ എം.ബി.എ ബിരുദം കരസ്ഥമാക്കിയത് ബിസിനസ് രംഗത്തേക്കുള്ള ചുവടുവെയ്പായി. ഇരുപത് വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം ന്യൂയോർക്ക് സിറ്റി കറക്ഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും ക്യാപ്റ്റൻ റാങ്കോടെ 2009-ൽ വിരമിക്കുമ്പോൾ വെസ്റ്റ് ചെസ്റ്ററിലും സ്റ്റാറ്റൻഐലന്റിലും ഓഫീസുകളുള്ള ഓൾ സ്റ്റാർ റിയാലിറ്റിയുടെ സിഇഒ ആയിരുന്നു ക്യാപ്റ്റൻ രാജു ഫിലിപ്പ്.
സമൂഹത്തിലെ അശരണരേയും ആലംബഹീനരേയും തന്നാലാവുംവിധം സഹായിക്കുക എന്നത് പൈതൃകമായി കിട്ടിയാണെന്നു ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങളുടെ സാരഥിയായ ക്യാപ്റ്റൻ തുറന്നു പറഞ്ഞു. ഉള്ളതിൽ നിന്നു മറ്റുള്ളവരെ സഹായിക്കുക നമ്മുടെ ചുമതലയാണ്. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചശേഷം കിട്ടുന്ന പെൻഷൻ തുക മാന്യമായി ജീവിക്കാൻ പര്യാപ്തമാണ്. ബിസിനസിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ വലിയൊരു ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കുന്നതാണ് തന്റെ ചുമതലയിലുള്ള കെയർ എ ഡേയുടെ മുലധനം. ഇതിനുവേണ്ടി താൻ പണപ്പിരിവ് നടത്താറില്ല.
ഫോമയുടെ വൈസ് പ്രസിഡന്റായിരുന്ന 2010-ൽ കെയർ എ ഡേയും, ഫോമയും കൈകോർത്ത് കോട്ടയത്ത് നടത്തിയ സൗജന്യ തയ്യൽ മെഷീൻ വിതരണം ചെയ്തത് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. ഈ പരിപാടിയുടെ മുഴുവൻ ചിലവും ഏതാണ്ട് എട്ടര ലക്ഷം രൂപ മുടക്കിയത് കെയർ എ ഡേ ആയിരുന്നു. ഫോമയുടെ ആദ്യ കേരള ചാരിറ്റി പ്രവർത്തനമായിരുന്നു ഇത്. അർഹരായ നൂറിൽപ്പരം സാധു കുടുംബങ്ങളെ അന്വേഷിച്ച് കണ്ടെത്തിയത് ഏറെ ശ്രമകരമായിരുന്നുവെങ്കിലും അർഹമായ കൈകളിൽ എത്തി എന്നതായിരുന്നു ആത്മസംതൃപ്തി. ബാംഗ്ലൂർ കേന്ദ്രമാക്കി സാധുക്കളായ പെൺകുട്ടികളെ നഴ്സിങ് പഠനം നൽകിവരുന്ന കെയർ എ ഡേ ഇതിനോടകം അമ്പതിലേറെ പേർക്ക് ജീവനോപാധിയായി. ഭവനരഹിതർക്ക് ഭവനം നിർമ്മിച്ചു നൽകുകയും, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് പാചകവാതക സിലിണ്ടർ സൗജന്യമായി നൽകുകയും ചെയ്യുന്നത് ചാരിറ്റി പ്രവർത്തനങ്ങളിലെ ചില നാൾവഴികൾ മാത്രം.
റിട്ടയർമെന്റ് ജീവിതം പേരക്കുട്ടികളുടെ ബേബി സിറ്റിംഗും മെഡിക്കൽ ശുശ്രൂഷയും മാത്രമായി ഒതുങ്ങിക്കൂടാതെ സാമൂഹ്യ നന്മയ്ക്കായി ചടുലമായി പ്രവർത്തിക്കണമെന്നതാണ് ക്യാപ്റ്റന്റെ മതം. നാലു മണിക്ക് ഉറക്കമുണർന്നാൽ പതിവ് യാമ പ്രാർത്ഥനയും, രണ്ടു മണിക്കൂർ കഠിനമായ വ്യായാമവും കഴിഞ്ഞാൽ പിന്നെ ആഴ്ചയിൽ ആറു ദിവസവും മുഴുവൻ സമയ കർമ്മനിരതനാണ് അദ്ദേഹം. ഞായറാഴ്ച പള്ളിയും കുടുംബവുമായി ഒതുങ്ങിക്കൂടും. മറ്റ് അത്യാവശ്യ പ്രോഗ്രാമുകൾ ഇല്ലെങ്കിൽ.
ഊർജ്ജസ്വലമായി ഫോമയെ സേവിക്കുക മാത്രമാണ് തന്റെ ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ ഫോമയെ ഉയരത്തിലെത്തിക്കാമെന്നു വിശ്വസിക്കുന്നു. ഈ ഉദ്യമത്തിൽ ഏവരുടേയും നിർലോഭമായ സഹായ സഹകരണങ്ങളും പ്രോത്സാഹനവും ഉണ്ടാവണമെന്ന് ക്യാപ്റ്റൻ രാജു ഫിലിപ്പ് അഭ്യർത്ഥിച്ചു. rrphilip@gmail.com, Cell- (917) 854 3818.