- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് ന്യൂയോർക്ക് കോൺസുലാർ ജനറലുമായി ചർച്ച നടത്തി
ന്യൂയോർക്ക്: ദീപാവലിയോടനുബന്ധിച്ച് ന്യൂയോർക്ക് കോൺസുലാർ ജനറൽ രൺധീർ സിങ്ങിന്റെ ക്ഷണപ്രകാരം ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് കോൺസുലേറ്റിൽ വച്ച് അദ്ദേഹവുമായി ചർച്ച നടത്തുകയും ഫോമായുടെ സ്നേഹോപഹാരം കൈമാറുകയും ചെയ്തു. ഫോമായുടെ പ്രസിഡന്റ് ആയതിനു ശേഷം ഇതാദ്യമായാണ് അനിയൻ ജോർജ് കോൺസുലേറ്റ് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നത്.
ഫോമായുടെ പേരിൽ ന്യൂയോർക്ക് കോൺസുലേറ്റിലെ ഏവർക്കും ദീപാവലി ആശംസകൾ നേർന്ന അനിയൻ ജോർജ് പ്രവാസി ഇന്ത്യൻ, പ്രത്യേകിച്ച് മലയാളി സമൂഹവുമായി ബന്ധപ്പെട്ട അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ഫോമായുടെ ജനപ്രിയമായ ഭാവി പരിപാടികൾ വിശദീകരിക്കുകയും ചെയ്തു. ഡെപ്യൂട്ടി കോൺസുലാർ ജനറൽ ശത്രുഘ്നൻ സിൻഹ, കോൺസുലാർ എ.കെ വിജയകൃഷ്ണൻ, ഡി & കെ സിഇഒ ദിലീപ് വർഗീസ്, ജോയ് ആലുക്കാസ് മാനേജർ (യു.എസ്.എ) ഫ്രാൻസി വർഗീസ് തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു.
ന്യൂയോർക്ക് കോൺസുലേറ്റ് കൂടാതെ വാഷിങ്ടണിലെ ഇന്ത്യൻ എംബസി, സാൻഫ്രാൻസിസ്‌കോ, അറ്റ്ലാന്റ, ഹൂസ്റ്റൺ എന്നീ കോൺസുലേറ്റുകളുമായും ഫോമായ്ക്ക് നല്ല ബന്ധമാണുള്ളത്. അനിയൻ ജോർജിന്റെ സന്ദർശനം കോൺസുലേറ്റുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കും. പ്രവാസി ഇന്ത്യക്കാർ തങ്ങളുടെ കർമഭൂമിയിൽ ആയിരിക്കുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്ത്യൻ എംബസിയെയും കോൺസുലേറ്റുകളെയുമാണ്. ഫോമായുടെ ജനകീയ പ്രവർത്തനങ്ങൾക്ക് ന്യൂയോർക്ക് കോൺസുലാർ ജനറൽ രൺധീർ സിങ് എല്ലാ ഭാവുകങ്ങളും നേർന്നു.
കോവിഡ് കാലഘട്ടത്തിൽ ഇന്ത്യയിലേയ്ക്കും തിരിച്ചുമുള്ള യാത്രാ ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ അക്കാര്യങ്ങൾ കോൺസുലേറ്റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും അതിനൊക്കെ പരിഹാരം കാണുവാനും ഫേമായ്ക്ക് സാധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കോൺസുലേറ്റ് നൽകിയ എല്ലാ സഹായങ്ങൾക്കും പിന്തുണയ്ക്കും ഫോമാ എക്സിക്യൂട്ടീവ് അംഗങ്ങളയ റ്റി ഉണ്ണികൃഷ്ണൻ (ജനറൽ സെക്രട്ടറി), തോമസ് റ്റി ഉമ്മൻ (ട്രഷറർ), പ്രദീപ് നായർ (വൈസ് പ്രസിഡന്റ്), ജോസ് മണക്കാട് (ജോയിന്റ് സെക്രട്ടറി), ബിജു തോണിക്കടവിൽ (ജോയിന്റ് ട്രഷറർ) എന്നിവരുടെ പേരിലും നാഷണൽ കമ്മിറ്റിയുടെ പേരിലും ഫോമാ കുടുംബാംഗങ്ങളുടെ പേരിലും പ്രസിഡന്റ് അനിയൻ ജോർജ് ഹൃദയപൂർവം നന്ദി അറിയിച്ചു.