- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ 2020 - 2022 കാലഘട്ടത്തിലെ ബൈലോ കമ്മറ്റിയെ പ്രഖ്യാപിച്ചു, സാം ഉമ്മൻ ചെയർമാൻ
ന്യൂ ജേഴ്സി : ഫോമായുടെ ദൈനംദിന പ്രവർത്തങ്ങൾക്കാവശ്യമായ നിയമാവലിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനായി എല്ലാ കാലഘട്ടങ്ങളിലും നിയോഗിക്കപ്പെടാറുള്ള ബൈലോ കമ്മറ്റിയുടെ 2020 - 2022 വർഷങ്ങളിലേക്കുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു, ഫോമയുടെ മുതിർന്ന നേതാവും മുൻകാലങ്ങളിൽ ബൈലോ കമ്മറ്റിയടക്കം ഫോമയുടെ വിവിധ കമ്മറ്റികളിൽ സേവനമനുഷ്ടിച്ചിട്ടുള്ള സാം ഉമ്മനെയാണ് ഫോമാ നാഷണൽ എക്‌സിക്യൂട്ടീവ് ഈ കമ്മറ്റിയുടെ ചെയർമാനായി നിയോഗിക്കുന്നത്, കൂടാതെ ജെ മാത്യൂസ്, ജോർജ് മാത്യു, രാജ് കുറുപ്പ്, സജി എബ്രഹാം, സുരേന്ദ്രൻ നായർ, മാത്യു വൈരമൻ നാഷണൽ കമ്മറ്റി പ്രതിനിധിയായി പ്രിൻസ് നെച്ചിക്കാട്ട് എന്നിവരെ കമ്മറ്റിയിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്, കൂടാതെ ഈ കമ്മറ്റിയുടെ ഉപദേശക സമിതിയിലേക്ക്
ഫോമാ കംപ്ലൈൻസ് കമ്മറ്റിയുടെ ചെയർമാൻ രാജു വർഗീസ്, ഫോമാ ജുഡീഷ്യൽ കമ്മറ്റി ചെയർമാൻ മാത്യു ചെരുവിൽ , ഫോമാ അഡൈ്വസറി ബോർഡ് ചെയർമാൻ ജോൺ സി വർഗീസ് എന്നീ മുതിർന്ന നേതാക്കളെയും നിയോഗിച്ചിട്ടുണ്ട്, കൂടാതെ ഫോമാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരും കമ്മറ്റിയിലെ സ്ഥിരം അംഗങ്ങൾ ആയിരിക്കും. ഫോമാ കംപ്ലൈൻസ് കമ്മറ്റിയുടെ ഉപദേശപ്രകാരമാണ് ബൈലോ കമ്മിറ്റിയെ തിരഞ്ഞെടുത്തത് .
വളരെയധികം പ്രവർത്തനപാരമ്പര്യമുള്ള തലമുതിർന്ന നേതാക്കളെയാണ് ഈ സ്ഥാനങ്ങളിലേക്ക് എക്‌സിക്യൂട്ടീവ് കമ്മറ്റി നിയോഗിക്കുന്നതെന്നും അവരുടെ പ്രവർത്തന പരിചയം ഫോമയുടെ ബൈലോയിൽ വരുത്തേണ്ട മാറ്റങ്ങൾക്ക് പുതിയ മാനങ്ങൾ കണ്ടെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് അനിയൻ ജോർജ് പറഞ്ഞു, പുതിയ ബൈലോ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നാഷണൽ കമ്മറ്റിയുടെ ഭാഗത്തുനിന്നുമുണ്ടാവുമെന്ന് ഫോമാ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ തുടങ്ങിയവർ അറിയിച്ചു.