- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - Opinion
 - /
 - ENVIRONMENT
 
ഫോമാ 2020 - 2022 പൊളിറ്റിക്കൽ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു; സജി കരിമ്പന്നൂർ ചെയർമാൻ
ജനാധിപത്യമൂല്യങ്ങൾക്കും പൗരാവകാശസംരക്ഷണത്തിനും മുന്ഗണന നൽകികൊണ്ട് പ്രവാസി സമൂഹത്തിനു സജീവ നേതൃത്വം ഉറപ്പാക്കുവാൻ പ്രവർത്തിക്കുന്ന ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഭാരവാഹികളെ ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചു.
ഫോമായുടെ മുതിർന്ന നേതാവും പൊളിറ്റിക്കൽ ഫോറത്തിന്റെ മുൻ സെക്രട്ടറിയുമായ സജി കരിമ്പന്നൂർ ചെയർമാനും , പൊതു രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമ പ്രവർത്തകനായ എ. സി ജോർജ് സെക്രട്ടറിയുമാണ്. കൂടാതെ ലോക കേരള സഭാ അംഗവും നാഷ്വിൽ കേരള അസോസിയേഷൻ സെക്രട്ടറിയുമായ ഷിബു പിള്ള (വൈസ് ചെയർമാൻ ) , ഫോമായുടെ ഫ്‌ളോറിഡയിലെ പ്രവർത്തനങ്ങൾക്കു സജീവ നേതൃത്വം നൽകിവരുന്ന സ്‌കറിയ കല്ലറക്കൽ (ജോ. സെക്രട്ടറി), ഫോമാ വിമെൻസ് ഫോറത്തിൽ ദീര്ഘവര്ഷങ്ങളായി നേതൃത്വം നൽകുന്ന ന്യൂയോർക്കിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ലോണാ എബ്രഹാം (കമ്മിറ്റി), കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ടിന്റെ മുൻ സെക്രട്ടറി പോൾ ഇഗ്നേഷ്യസ് (സിവിക്ക് അഫയേഴ്സ്)) എന്നിവരെയാണ് നാഷണൽ എക്‌സിക്യൂട്ടീവ് പൊളിറ്റിക്കൽ ഫോറം ഭാരവാഹികളായി ചുമതല ഏൽപ്പിച്ചിരിക്കുന്നത്. നാഷണൽ കമ്മിറ്റിയിൽ നിന്നും കോർഡിനേറ്ററായി ആന്റോ കവലക്കലും, പൊളിറ്റിക്കൽ ഫോറത്തിനു ശക്തമായ നേതൃത്വം നൽകിയ പൊളിറ്റിക്കൽ ഫോറം മുൻ ചെയർമാനായിരുന്ന ഫോമാ ട്രഷറാർ തോമസ് റ്റി ഉമ്മനും കമ്മിറ്റിയിൽ ഉണ്ടായിരിക്കും.
പ്രവാസികളുടെ ആവശ്യങ്ങൾക്ക് വേണ്ടി എന്നും മുൻനിരയിൽ നിന്നു പ്രവർത്തിക്കുന്ന ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ കരുത്തേകുവാൻ പുതിയ ഭാരവാഹികൾക്ക് സാധ്യമാവട്ടെയെന്നു ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ട്രഷറാർ തോമസ് റ്റി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോ. സെക്രട്ടറി ജോസ് മണക്കാട് , ജോ. ട്രഷറാർ ബിജു തോണിക്കടവിൽ എന്നിവർ ആശംസിച്ചു.



