- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അമേരിക്കൻ മുഖ്യധാരയിൽ വിവിധ കൗൺസിലുകളിലേക്ക് മത്സരിക്കുന്ന തോമസ് ജോണിനും,പി.സി മാത്യുവിനും, കോശി തോമസിനും വിജയാശംസകളുമായി ഫോമാ
അമേരിക്കയിലെ സാംസ്‌കാരിക വൈവിധ്യമാർന്ന വിവിധ സമൂഹങ്ങളിൽ ജനസേവനത്തിലൂടെയും, ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെയും, സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയരായ മൂന്ന് മലയാളികൾ വിവിധ കൗൺസിൽ സ്ഥാനങ്ങളിലേക്ക് മത്സരിക്കുകയാണ്.
ഓവർസീസ് കോൺഗ്രസ് യു എസ് എ (ഐഓസി) ടെക്‌സാസ് ചാപ്റ്ററിന്റെ അദ്ധക്ഷനും, ഫോമാ സതേൺ റീജിയന്റെ മുൻ ആർ.വി.പിയും, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റന്റെ മുൻ പ്രെസിഡന്റുമായ തോമസ് ജോൺ (തോമസ് ഒലിയാംകുന്നേൽ) ടെക്‌സാസിലെ സ്റ്റാഫോർഡ് കൗൺസിൽ പൊസിഷൻ ഒന്നിലേക്കും, ഡാളസ് ഫോർട്വർത്ത് മേഖലയിലെ സാമൂഹ്യ-സാസംകാരിക പരിപാടികളിലെ സജീവ സാന്നിധ്യവും, വേൾഡ് മലയാളി കൗൺസിലിന്റെ മുൻ അദ്ധ്യക്ഷനും , കവിയും എഴുത്തുകാരനുമായ പി.സി മാത്യു ടെക്സാസിലെ ഗാർലന്റ് സിറ്റി ഡിസിട്രിക്ട് 3-ൽ നിന്നും, അഭിഭാഷകനും, ധനകാര്യ-വാണിജ്യ മേഖലയിലെ വ്യാപാരിയും,അതിലുപരി ട്രൈസ്റ്റേറ്റ് മേഖലയിലെ സുപരിചിതനായ സംഘടനാ നേതാവുമായ കോശി ഉമ്മൻ തോമസ് ന്യൂയോർക്ക് സിറ്റി കൗൺസിലിലെ ,ക്വീൻസിലെ ഇരുപത്തിമൂന്നാം ഡിസ്ട്രിക്ടിൽ നിന്നുമാണ് ജനവിധി തേടുന്നത്.
അമേരിക്കയിലെ മുഖ്യധാരാ രാഷ്ടീയത്തിൽ മലയാളികളുടെ സാന്നിധ്യം തുലോം പരിമിതമാണ് എന്നിരിക്കെ വിവിധ കൗൺസിലുകളിലേക്ക് മലയാളികൾ മത്സരിക്കുന്നു എന്നത് വളരെ ആശാവഹമാണ്. കൂടുതൽ മലയാളികൾ രാഷ്ടീയ പ്രസ്ഥാനങ്ങളിലൂടെ സമൂഹത്തിന്റെ സ്പന്ദനങ്ങൾ അറിയാനും, അവരുടെ ഭാഗമാകാനും, മാറ്റത്തിന്റെ ചാലക ശക്തിയാകാനും മുന്നോട്ട് വരുന്നത് സന്തോഷമുളവാക്കുന്നു.പൊതു സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, പ്രശ്‌ന പരിഹാരങ്ങൾക്കുതകുന്ന നല്ല മാതൃകകൾ കാഴ്ചവെക്കാനും, മലയാളികളുടെ യശസ്സുയർത്താനും, ശ്രീ തോമസ് ജോണിന്റെയും, പി.സി മാത്യുവിന്റെയും, കോശി തോമസിന്റെയും, വിജയത്തിലൂടെ കഴിയുമെന്ന് ഫോമാ പ്രത്യാശിക്കുന്നു.
യാതൊരു രാഷ്ടീയ ചായ്വുമില്ലാത്ത, എല്ലാ രാഷ്ട്രീയ സംഘടനകളോടും, സമദൂരം പാലിക്കുന്ന ഫോമാ മലയാളികളുടെ കൂട്ടായ്മ എന്ന നിലയിൽ മൂന്ന് പേർക്കും രാഷ്ട്രീയ ബലാബല പരീക്ഷണത്തിൽ വിജയ ശ്രീലാളിതരാകാൻ കഴിയട്ടെ എന്ന് ഫോമ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസിച്ചു.