- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കോവിഡ് -റിലീഫ് ഇക്കണോമിക് പാക്കേജിനെ കുറിച്ച് ഫോമാ ബിസിനസ്സ് ഫോറം വെബ്ബിനാർ സംഘടിപ്പിച്ചു
ഫോമാ ബിസിനസ് ഫോറത്തിന്റെ നേത്യത്വത്തിൽ, കോവിഡ്കാല സഹായ-സാമ്പത്തികോത്തേജന പദ്ധതികളെ കുറിച്ച് വെബ്ബിനാർ സംഘടിപ്പിച്ചു. വെബ്ബിനാറിൽ വാണിജ്യ-വ്യാപാര നിയമങ്ങളിൽ പ്രാവീണ്യവും പ്രാഗത്ഭ്യവുമുള്ള ന്യോയോർക്കിലെ ബെണ്ടിറ്റ് വെയ്ൻസ്റ്റോക്കിലെ അഭിഭാഷകൻ ഗാരി. എസ്.പാസ്റിച്ച, അക്കൗണ്ടിങ് രംഗത്ത് പരിചയ സമ്പന്നരായ ജെയ്ൻ ജേക്കബ് സിപിഎ സ്ഥാപനത്തിലെ സിപിഎ ജെയ്ൻ ജേക്കബ്, അഞ്ചു ജോസ്, ഗാർഗി പഥക് എന്നിവരും പങ്കെടുത്തു സംസാരിക്കുകയും, അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
അമേരിക്കയിലെ വാണിജ്യ-വ്യാപാര മേഖലയെ സാമ്പത്തികാഘാതത്തിൽ നിന്ന് കരകയറ്റാനും, വാണിജ്യ മേഖലയെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കിയ The Coronavirus Aid, Relief, and Economic Security (CARES) Act, The Paycheck Protection Program (PPP),The American Rescue Plan Act of 2021തുടങ്ങിയ നിയമങ്ങളെക്കുറിച്ചും, ആനുകൂല്യങ്ങളെ കുറിച്ചും, നടപടി ക്രമങ്ങളെ കുറിച്ചും, ഉപകരാപ്രദമായ വിവരങ്ങൾ പങ്കുവെക്കുന്നതിനും അറിയുന്നതിനും വെബ്ബിനാർ സഹായകരമായി.
ഫെഡറൽ ഗവണ്മെന്റ് കൂടാതെ, സംസ്ഥാന സർക്കാരുകളും, കൗണ്ടികളും വിവിധ ഗ്രാന്റുകളും, ലോണുകളും
ലഭ്യമാക്കുന്ന വിവരങ്ങളും അവ ലഭിക്കുന്നതിനുള്ള നടപടികളും വെബ്ബിനറിൽ പങ്കു വെച്ചു. വാണിജ്യ നിയമങ്ങളും, നിലവിൽ പി.പി.പി. വായ്പകൾ ലഭ്യമാക്കിയിട്ടുള്ള വ്യാപാര സ്ഥാപനങ്ങൾ വിൽക്കുകയോ, കൈമാറ്റും ചെയ്യുമ്പോഴോ സ്ഥാപങ്ങൾ വിൽക്കുന്നതിന്, SBA യുടെ സമ്മതം ആവശ്യമാണെന്നും, അതിന്റെ നടപടി ക്രമങ്ങൾ എന്താണെന്നും അഭിഭാഷകൻ ഗാരി. എസ്.പാസ്റിച്ച വിശദീകരിച്ചു. ഒന്നിൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ ഉള്ളവർ കൂടുതൽ വായ്പകൾ എടുക്കുകയോ, ഗ്രാന്റിന് അപേക്ഷിക്കുമ്പോഴോ കൂടുതൽ സൂക്ഷ്മത പുലർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇനിയും, പി.പി.പി ഒന്നാം ഘട്ട വായ്പക്ക് അപേക്ഷിച്ചിട്ടില്ലാത്തവർക്ക് ഇനിയും അപേക്ഷിക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.പി.പി.വായ്പയുടെ നിബന്ധനകളും, ആർക്കൊക്കെ അപേക്ഷിക്കാമെന്നുമുള്ള കൂടുതൽ വിവരങ്ങൾ അഞ്ചു ജോസ് പങ്കുവെച്ചു. വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ സിപിഎയുമായി ബന്ധപ്പെട്ട് സംശയങ്ങൾ ദുരീകരിക്കണമെന്നും ഉപദേശിച്ചു.
വ്യപാരികൾക്കും, സ്വയം തൊഴിലിൽ ഏർപ്പെട്ടവർക്കും, ചെറുകിട വാണിജ്യ രംഗത്തുള്ളവർക്കും വെബ്ബിനാർ വളരെ പ്രയോജനം ചെയ്തു.
മിനോസ് എബ്രഹാം നയിച്ച വെബ്ബിനാറിൽ ഫോമാ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് സ്വാഗതവും, ട്രഷറർ തോമസ് ടി.ഉമ്മൻ ക്ര്യതജ്ഞതയും രേഖപ്പെടുത്തി. വെബ്ബിനാറിൽ പങ്കെടുത്ത ഫോമയുടെ എല്ലാ അഭ്യുദയകാംക്ഷികളോടും ഫോമ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ നന്ദി അറിയിച്ചു.