- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ കോവിഡ് സഹായ പദ്ധതിക്ക് സംഭാവന ചെയ്യാൻ ഫോമാ ആർ.വി.പി.മാരുടെ സംയുക്ത അഭ്യർത്ഥന
കോവിഡിന്റെ രണ്ടാം തരംഗത്തിൽ പെട്ട് കേരളത്തിലെ ജനങ്ങൾ ഏറെ കഷ്ടതകൾ അനുഭവിക്കുന്ന സാഹചര്യത്തിൽ കേരളത്തെ കോവിഡ് മുക്തമാക്കുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളിയായി, ഫോമായുടെ നേതൃത്വത്തിൽ വെന്റിലേറ്ററുകളും, ഓക്‌സിജൻ കോണ്‌സെന്‌ട്രേറ്ററുകളും ഉൾപ്പടെയുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ എത്തിക്കാനുള്ള നടപടികൾ നടത്തി വരികയാണ്. ഫോമയുടെ ജീവ കാരുണ്യ പ്രവർത്തികളിൽ അമേരിക്കയിലെയും, കാനഡയിലെയും നിരവധി മലയാളി സംഘടനകളും, തോളോട് തോൾ ചേർന്ന് ഫോമയുടെ ജീവൻ രക്ഷാ ശ്രമങ്ങൾക്ക് കരൂത്ത് പകരുന്നതിന് പണവും, ജീവൻ രക്ഷാ ഉപകരണങ്ങളും സംഭാവന ചെയ്യാൻ മുന്നോട്ട് വന്നിട്ടുണ്ട്.
അത്ഭുതപൂർവ്വമായ സഹകരണമാണ് അംഗസംഘടനകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ ജില്ലകളിലുമുള്ള ഗവണ്മെന്റ് ഹോസ്പിറ്റലുകൾക്കാണ് ഈ ഉപകരണങ്ങൾ ലഭിക്കുക. നൂറു ശതമാനവും സൗജന്യ ചികിത്സയായിരിക്കും ഇതിലൂടെ സാധാരണക്കാരായ ജനങ്ങൾക്ക് ലഭ്യമാകുക
കേരളത്തെ സഹായിക്കാനുള്ള ഫോമയുടെയും, അംഗസംഘടനകളുടെയും ശ്രമങ്ങളിൽ എല്ലാ മലയാളികളും ഭാഗഭാക്കാവുകയും, ഉദാരമായ സംഭാവനകളും, ജീവൻ രക്ഷാ ഉപകരണങ്ങളും നൽകി ഐക്യദാർഢ്യം പ്രഖ്യാപിക്കാനും, ഫോമ റീജിയണൽ വൈസ് പ്രസിഡന്റ്മാരായ സുജനൻ പുത്തൻ പുരയിൽ ( ന്യൂ ഇംഗ്ലണ്ട് റീജിയൻ ), ഷോബി ഐസക്(ന്യൂയോർക്ക് എംപയർ റീജിയൻ), ബിനോയ് തോമസ്
(ന്യൂയോർക്ക് മെട്രോ റീജിയൻ), ബൈജു വർഗ്ഗീസ്,(മിഡ് -അറ്റലാന്റിക് റീജിയൻ),തോമസ് ജോസ് (കാപിറ്റൽ റീജിയൻ), ബിജു ജോസഫ് (സൗത്ത് ഈസ്റ്റ് റീജിയൻ), വിത്സൺ ഉഴത്തിൽ (സൺഷൈൻ റീജിയൻ), ബിനോയ് ഏലിയാസ് ( ഗ്രേറ്റ് ലേക്സ് റീജിയൻ) ,ജോൺ പാട്ടപതി (സെൻട്രൽ റീജിയൻ), ഡോക്ടർ സാം ജോസഫ് (സതേൺ റീജിയൻ), ജോസ വടകര (വെസ്റ്റേൺ റീജിയൻ), ബിജു കട്ടത്തറ (അറ്റ് ലാർജ് റീജിയൻ) എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.