- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്കു അമേരിക്കയുടെ അംഗീകാരം
ലാഭരഹിത സംഘടനകൾക്ക് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷൻ നൽകുന്ന അംഗീകൃത ഷിപ്പർ എന്ന അംഗീകാരം ഫോമയ്ക്ക് ലഭിച്ചു. ആദ്യമായാണ് ഒരു മലയാളി സന്നദ്ധ സംഘടനക്ക് ഈ അംഗീകാരം ലഭിക്കുന്നത്. ഫോമയ്ക്ക് ഇനി ജീവൻ രക്ഷാ മരുന്നുകളും, ഉപകരണങ്ങളും തടസങ്ങളും കൂടാതെ അതിവേഗത്തിൽ വേഗത്തിൽ സാധാരണ എടുക്കുന്ന സമയത്തിന്റെ പകുതി സമയം കൊണ്ട് കയറ്റി അയക്കാൻ കഴിയും. ഫോമായുടെ ജീവ കാരുണ്യ സേവനങ്ങളും, നാളിതു വരെ നടത്തിയിട്ടുള്ള ഫോമായുടെ സന്നദ്ധ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് ടി.എസ്.എ ഫോമക്ക് അംഗീകാരം നൽകിയത്. ഫോമയുടെ അംഗസംഘടനകൾ ഫോമയ്ക്ക് നൽകിയ സംഭാവനകൾ സ്വരൂപിച്ച് കേരളത്തിലേക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ കയറ്റി അയക്കാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്.
ഫോമയ്ക്ക് മലയാളികൾ നൽകിയ അംഗീകാരത്തിന്റെ മികവായി ഫോമാ ഇതിനെ കാണുന്നു. ഫോമായുടെ സന്നദ്ധ പ്രവർത്തനങ്ങളെ ഹൃദയപൂർവം അംഗീകരിച്ച എല്ലാ മലയാളികൾക്കും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ നന്ദി രേഖപ്പെടുത്തി.