- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ കോവിഡ് സഹായ പദ്ധതി: ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ആറായിരം ഡോളർ നൽകും
ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ' പദ്ധതിയുടെ ഭാഗമായി ഫോമ സംഭാവന ചെയ്യുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ആറായിരം ഡോളർ സംഭാവന ചെയ്യും.
ഫോമയുടെ ജീവ കാരുണ്യ പ്രവർത്തികളിൽ ഭാഗമാവാനും, കേരളത്തെ കോവിഡ് മുക്തമാക്കാനുള്ള യത്‌നത്തിൽ പങ്കു ചേരാനും ഡിട്രോയിറ്റ് മലയാളി അസോസിയേഷനു അഭിമാനമുണ്ട്. ഡിട്രോയിറ്റ് മലയാളി അസോസിയേഷനു സംഭാവനകൾ നൽകിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് നോബിൾ തോമസ്, , സെക്രട്ടറി റോജൻ തോമസ് ട്രഷറർ സഞ്ജു കൊയ്തതാര, വൈസ് പ്രസിഡന്റ് ബിജു ജോസഫ്, , ജോയിന്റ് സെക്രട്ടറി പ്രവീൺ നായർ, , ജോയിന്റ് ട്രഷറർ മധു നായർ , എന്നിവർ അറിയിച്ചു.
ഫോമായുടെ നാഷണൽ കമ്മിറ്റി മെമ്പർ സൈജൻ കണിയോടിക്കൽ , ഫോമാ ജുഡീഷ്യൽ കമ്മിറ്റി ചെയർപേഴ്‌സൺ മാത്യൂസ് ചെരുവിൽ തുടങ്ങിയവരും ഡി എം എ യുടെ ഭാഗമാണ്



