ഫോമായുടെ വകയായി കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് എൽ.പി. സ്‌കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ നൽകും.

കുമ്പളങ്ങി പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ശ്രീ മാർട്ടിൻ ആന്റണിയുടെ അഭ്യർത്ഥന പ്രകാരമാണ് ഫോണുകൾ നൽകാൻ തീരുമാനമായത്. അരൂരിലെ വിദ്യാർത്ഥികൾക്കും ഫോണും ടാബ്ലറ്റും നൽകുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ കേരളത്തിന് സഹായകരമായി ജീവൻ രക്ഷാ ഉപകരണങ്ങൾ ഉൾപ്പടെ നൽകി ഫോമായുടെ സന്നദ്ധ പ്രവർത്തകരും അംഗസംഘടനകളും സജീവമായി പ്രവർത്തന രംഗത്തുണ്ട്.

ഫോമയോടൊപ്പം കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേരുന്ന എല്ലാ അംഗ സംഘടനകളെയും, വ്യക്തികളെയും ഫോമാ നന്ദിയോടെ സ്മരിക്കുന്നു. വരുംകാല പ്രവർത്തനങ്ങളിലും ഫോമയോടൊപ്പം ഉണ്ടാകണമെന്ന് ഉണ്ടാകണമെന്ന് ഫോമാ പ്രസിഡന്റ് ശ്രീ അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.