ഴിഞ്ഞ ദിവസം ഫോമയ്ക്കെതിരെ പേര് വെളിപ്പെടുത്താതെയും, ക്ര്യത്യമായ വിവരങ്ങൾ നൽകാതെയും ഫോമക്കെതിരായും, ഫോമയുടെ ഭാരവാഹികൾക്കെതിരായും സമൂഹ മാധ്യമങ്ങളിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും പങ്കു വെക്കപ്പെടുകയും ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഈ സമിതിയുടെ ഭരണ കാലയളവിൽ യാതൊരു വിധത്തിലുള്ള ആരോപണങ്ങൾ ആരെങ്കിലും ഉന്നയിക്കുകയോ, പരാതികൾ എഴുതി നൽകുകയോ, തെളിവ് നൽകുകയോ ചെയ്തിട്ടില്ല. ഉത്തരവാദിത്തോടെയും, അർപ്പണബോധത്തോടെയും, യാതൊരു പ്രതിഫലേച്ഛയും കൂടാതെ പ്രവർത്തിക്കുന്നവരാണ് ഫോമയുടെ ഭാരവാഹികൾ. തെളിവുകളോ, രേഖാമൂലമുള്ള പരാതികളോ നൽകാതെ പൊതുജന മധ്യത്തിലും സാമൂഹ്യ മാധ്യമങ്ങളിലും ഫോമയ്ക്കെതിരായ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയുമാണ് ചെയ്തിരിക്കുന്നത് .

അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ യശസ്സിനും അന്തസ്സിനും, ഭരണഘടനയ്ക്കും നിരക്കാത്ത പ്രവൃത്തിയിൽ ഏർപ്പെട്ട വ്യക്തിയെ ഫോമാ അനേഷണങ്ങൾക്കു ശേഷം അഞ്ചു വർഷത്തേക്ക് സസ്‌പെന്റ് ചെയ്ത് ഫോമയുടെ വ്യക്തിത്വം ഉയർത്തിപ്പിടിച്ചിട്ടുള്ളതാണ്. ഫോമയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി , നാഷണൽ കമ്മിറ്റി , കംപ്ലൈൻസ് കൗൺസിൽ, അഡൈ്വസറി കൗൺസിൽ , ജുഡീഷ്യൽ കൗൺസിൽ തുടങ്ങിയ എല്ലാ സംഘടനാ തലത്തിലും ചർച്ച നടത്തിയാണ് ഫോമാ നടപടി എടുത്തിട്ടുള്ളത് . മേല്പറഞ്ഞ നടപടി റദ്ധാക്കിയില്ലെങ്കിൽ വലിയ രീതിയിലുള്ള തിരിച്ചടികൾ ഫോമയും

ഭാരവാഹികളും നേരിടേണ്ടി വരുമെന്നുള്ള ഭീഷണി അതിനു ശേഷം ഫോമാ ഭാരവാഹികൾക്ക് നിരന്തരമായി ലഭിച്ചുകൊണ്ടിരുന്നു. എന്നാൽ ഫോമാ ഭരണസമിതി അത്തരം ഭീഷണികൾക്ക് വഴങ്ങുകയോ, നടപടി പിൻവലിക്കുകയോ ചെയ്തിട്ടില്ല.

അമേരിക്കൻ മലയാളികൾ അഭിമാനത്തോടെ കാണുന്ന ഫോമാ

തുടർന്നും നീതിക്കും നിയമത്തിനും നിരക്കാത്ത ഏതു തരത്തിലുള്ള പ്രവൃത്തി ആരുടെ ഭാഗത്തു നിന്നുണ്ടായാലും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുന്നു.

ഓഗസ്റ്റ് പതിമൂന്ന് വെള്ളിയഴ്ച വൈകുന്നേരം കൂടിയ ഫോമായുടെ നാഷണൽ കമ്മിറ്റി യോഗം ഫോമയ്ക്കെതിരെ വ്യാജ വാർത്തകൾ നൽകി കാര്യങ്ങൾ നേടിയെടുക്കുവാൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുവാൻ ഏകകണ്ഠമായി തീരുമാനിച്ചു.

ഫോമയുടെ ഒരു കൗൺസിലുകളിലും യാതൊരു വിധ പരാതികളും നൽകാതെയാണ് ഫോമയുടെ മുൻ കമ്മിറ്റിയിൽ പ്രവർത്തിച്ചുരുന്ന ഒരു വനിത ഫോമക്കെതിരെ സോഷ്യൽ മീഡിയായിൽ പരാതികൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇത്തരം ഭീഷണികൾക്കും, വിലപേശലുകൾക്കും മുന്നിൽ ഫോമയോ ഭാരവാഹികളോ, മുട്ടുമടക്കരുതെന്നും, കർശനമായ നിയമ നടപടികൾ സ്വീകരണിക്കണമെന്നും നാഷണൽ കമ്മറ്റി ആവശ്യപ്പെട്ടു.

ഫോമയുടെ വിമൻസ് ഫോറവും , യൂത്ത് ഫോറവും ഫോമയുടെ പന്ത്രണ്ടു റീജിയനിലും

ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിലൂടെ കൂടുതൽ സ്ത്രീകളും, യുവജനങ്ങളും സംഘടനയുടെ പ്രവർത്തകരാകാൻ തയ്യാറായി മുന്നോട്ട് വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഫോമയെയും, യുവജന-വനിതാ പ്രവർത്തകരെയും നിരുത്സാഹപ്പെടുത്താനും സംഘടനയെ തളർത്താനുമുള്ള സംഘടനാ വിരുദ്ധരുടെ ചട്ടുകമായി നിന്ന് നടത്തുന്ന കുൽസിത പ്രവൃത്തികളെ ഒറ്റക്കെട്ടായി നേരിടുമെന്നും, സംഘടനയിലെ യുവജന-വനിതാ പ്രവർത്തകർക്ക് ഒരു മോശമായ അനുഭവും നാളിതുവരെ തങ്ങളുടെ അറിവിൽ അനുഭപ്പെട്ടിട്ടെല്ലെന്നും ഫോമാ വനിതാ പ്രതിനിധികളായ ജൂബി വള്ളിക്കളം, ഷൈനി അബൂബക്കർ, ജാസ്മിൻ പരോൾ, ഡോ: ജഗതി നായർ, യുവജന പ്രതിനിധികളായ മസൂദ് അൻസാർ, കാൽവിൻ കവലക്കൽ , കുരുവിള ജെയിംസ് എന്നിവർ യോഗത്തിൽ അഭിപ്രായപ്പെട്ടു.

ഫോമയുടെ പ്രവർത്തകരും അംഗസംഘടനയിലെ അംഗങ്ങളും, പൊതുജനങ്ങളും, ഫോമയ്ക്കെതിരായ വ്യാജ ആരോപണങ്ങൾക്കെതിരെ ജാഗരൂകരായിക്കണമെന്നും, അത്തരം ആരോപണങ്ങൾ തള്ളിക്കളയണമെന്നും ഫോമാ ദേശീയ നിർവാഹക സമിതി ഐക്യ കണ്‌ഠേന അഭ്യർത്ഥിച്ചു