- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമയുടെ കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കൾച്ചറൽ ഫെസ്റ്റ് 20-22 ഉൽഘാടനത്തിൽ
എൺപതോളം അംഗ സംഘടനകളുടെ വലിയ കൂട്ടായ്മയായ ഫോമാ കേരളീയ സമൂഹത്തിനും, പ്രവാസി മലയാളികൾക്കും ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയവും, പ്രവാസി സംഘടനകൾക്കു, മാതൃകയുമാണെന്ന് ശ്രീ' ഇന്നസെന്റ്. ഫോമാ സാംസ്‌കാരികോത്സവം ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തന രംഗത്തെ നിരന്തരമായ സാന്നിദ്ധ്യമാകാനും, സമൂഹത്തിന്റെ മാറ്റത്തിന്റെ ഭാഗമാകാനും ഫോമയുടെ സാംസ്‌കാരിക വിഭാഗത്തിന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ശ്രീ ലാൽ ജോസ്, ചലച്ചിത്ര താരം ഇന്ദ്രജിത്ത്, സംവിധായകൻ ജോജു എന്നിവർ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .
നാടൻ പാട്ടുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായ പാലക്കാട് പ്രണവം ശശി നാടൻ പാട്ടുകൾ കൊണ്ട് ഉദ്ഘാടന വേദിയെ സംഗീത സാന്ദ്രമാക്കി. ജനപ്രിയ മിമിക്രി കലാകാരനും അഭിനേതാവുമായ സാബു തിരുവല്ല ഏകാഭിനയ കലയിലൂടെ സദസ്സിനെ ചിരിപ്പിച്ചു.
ഫോമ,പ്രസിഡണ്ട് അനിയൻ ജോർജ് ജനറൽ സെക്രട്ടറി റ്റി ഉണ്ണികൃഷ്ണൻ ട്രഷറർ തോമസ് ടി ഉമ്മൻ ,വൈസ് പ്രസിഡണ്ട് പ്രദീപ് നായർ,ജോയിൻ സെക്രട്ടറി ജോസ് മണക്കാട്, ജോയിൻ ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹോമ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ശ്രീ പൗലോസ് കുയിലാടൻ സ്വാഗതവും,സെക്രട്ടറി അച്ഛൻ കുഞ്ഞു മാത്യു. നന്ദിയും രേഖപ്പെടുത്തി. നാഷണൽ കൾച്ചറൽ കോർഡിനേറ്റർ സണ്ണി കല്ലൂപ്പാറ അഭിവാദന പ്രസംഗവും നടത്തി. ചടങ്ങിന്റെ എം സി മാർ മിനി നായർ ,ഡോ: ജിൻസി ഡിൽസ് എന്നിവരായിരുന്നു.
ഫോമാ സാംസ്‌കാരിക വിഭാഗം ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ചെണ്ടമേളം മത്സരവും, തിരുവാതിര മത്സരവും വരുംദിവസങ്ങളിൽ നടക്കും. കോവിഡാനന്തര കാലഘട്ടത്തെ ആത്മവിശ്വാസത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും, നോക്കിക്കാണുന്ന ജനതയെ പ്രചോദിപ്പിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന സാംസ്‌കാരിക പ്രവർത്തനങ്ങളും കലാ പരിപാടികളും നടത്തുന്നതിനാണ് ഫോമാ സാംസ്‌കാരിക വിഭാഗം ലക്ഷ്യമിടുന്നത്.അവശ കലാകാരന്മാരെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമുള്ള പദ്ധതികളും സാംസ്‌കാരിക വിഭാഗം ആസൂത്രണം ചെയ്യുന്നുണ്ടെന്നും, എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും ഫോമാ സാംസ്‌കാരിക സമിതി വിഭാഗം ചെയർമാൻ പൗലോസ് കുയിലാടൻ , നാഷണൽ കോർഡിനേറ്റർ സണ്ണി കല്ലൂപ്പാറ , ബിജു തുരുത്തുമാലിൽ (വൈസ് ചെയർമാൻ ), അച്ചൻകുഞ്ഞ് മാത്യു ( സെക്രട്ടറി), ജോയിൻ സെക്രട്ടറി_ ഡോ :ജിൻസി
അനു സ്‌കറിയ, ബിനൂപ് ശ്രീധരൻ , ജോൺസൺ കണ്ണൂക്കാടൻ, ഷൈജൻ , ഹരികുമാർ രാജൻ, നിതിൻ പിള്ള എന്നിവർ അഭ്യർത്ഥിച്ചു.