- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം: ഫോമാ നേതൃത്വത്തിന് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു
ഫോമാ അഡൈ്വസറി കൗൺസിൽ ചെയർമാൻ ശ്രീ ജോൺ സി വർഗ്ഗീസ് വിളിച്ചു കൂട്ടിയ ഫോമയുടെ മുൻകാല പ്രസിഡന്റുമാരും, ഫോമയിലെ വിവിധ കൗൺസിൽ അംഗങ്ങളും പങ്കെടുത്ത വിശേഷാൽ യോഗത്തിൽ ഫോമയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു.
ഫോമയ്ക്കും ഫോമയുടെ നേതാക്കൾക്കുമെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ ഒറ്റക്കെട്ടായി നേരിടാനും, നിയമ നടപടികൾ സ്വീകരിക്കാനും യോഗം ഐക്യകണ്ഡേന പ്രമേയം പാസാക്കി. അനിയൻ ജോർജ്ജ് പ്രസിഡന്റായുള്ള ഫോമയുടെ നിലവിലെ ദേശീയ സമിതി തുടങ്ങിവെച്ച കർമ്മ പരിപാടികൾ പൂർത്തിയാക്കാനും തീരുമാനിക്കുകയും പ്രമേയം ആഹ്വാനം ചെയ്തു. അഡൈ്വസറി കൗൺസിൽ ചെയർമാൻ ജോൺ സി.വർഗ്ഗീസ് അവതരിപ്പിച്ച പ്രമേയം മുൻ പ്രസിഡന്റ് ജോർജ്ജ് മാത്യു പിന്തുണച്ചു.
യോഗത്തിൽ മുൻപ്രസിഡന്റുമാരും വിവിധ കൗൺസിൽ അംഗങ്ങളുമായ ഫോമയുടെ ഇരുപത്തഞ്ചോളം നേതാക്കൾ പങ്കെടുത്തു..യോഗത്തിൽ അഡൈ്വസറി കൗൺസിൽ ചെയർമാൻ ജോൺ സി.വർഗ്ഗീസ് (സലിം), കംപ്ലയൻസ് കമ്മറ്റി ചെയർമാൻ രാജു വർഗ്ഗീസ് ,ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ മാത്യു ചരുവിൽ,മുൻ ഫോമാ പ്രസിഡന്റ്മാരായ ശശിധരൻ നായർ, ജോൺ ടൈറ്റസ് ബേബി ഊരാളിൽ, ജോർജ്ജ് മാത്യു, ബെന്നി വാച്ചാച്ചിറ, അഡൈ്വസറി കൗൺസിൽ സെക്രട്ടറി: ബബ്ലു ചാക്കോ, വൈസ് ചെയർമാൻ പീറ്റർ കുളങ്ങര, ജോയിന്റ് സെക്രട്ടറി വർഗ്ഗീസ് ജോസഫ്, കംപ്ലയൻസ് കമ്മറ്റി സെക്രട്ടറി ഡോക്ടർ ജഗതി നായർ, വൈസ് ചെയർ തോമസ് കോശി, മെമ്പർ സണ്ണി പൗലോസ്, ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി സുനിൽ വർഗ്ഗീസ്, വൈസ് ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ അംഗങ്ങളായ തോമസ് മാത്യു, ബാബു മുല്ലശ്ശേരി, ഫോമാ രജിസ്റ്റേർഡ് ഏജന്റ് എം.ജി.മാത്യു( ഹൂസ്റ്റൺ) എന്നിവർ പങ്കെടുത്തു സംസാരിച്ചു.