കോവിഡിന്റെ രണ്ടാം തരംഗത്തിൽ പെട്ട് പ്രതിസന്ധിയിലായ കേരളത്തെ സഹായിക്കാൻ ഫോമാ ആരംഭിച്ച 'ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ' പദ്ധതിക്ക് കരുത്ത് പകർന്ന് കാലിഫോർണിയയിലെ സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റർ സംഭാവന ചെയ്തു. മലയോര ജില്ലയായ ഇടുക്കിയിലേക്കാണ് വെന്റിലേറ്റർ വാഗ്ദാനം ചെയ്തത്. ഫോമാ ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജും, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണനും,ട്രഷറർ തോമസ് ടി ഉമ്മനും ചേർന്ന് ഇടുക്കി ജില്ലാ ഭരണാധികാരികൾക്ക് വെന്റിലേറ്റർ നേരിട്ട് ഒക്ടോബറിൽ കൈമാറും . ചടങ്ങിൽ രാഷ്ട്രീയ-സാമൂഹ്യ -സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും.

ഇന്ത്യൻ വിപണിയിൽ അഞ്ചു കോടിയോളം രൂപ വിലവരുന്ന ജീവൻ രക്ഷാ ഉപകാരണങ്ങളാണ് വിവിധ ഘട്ടങ്ങളിലായി ഫോമാ 'ഒറ്റക്കല്ല ഒപ്പമുണ്ട് ഫോമാ ' പദ്ധതിയുടെ ഭാഗമായി കയറ്റി അയച്ചിട്ടുള്ളത്. മറ്റു പ്രവാസി മലയാളി സംഘടനകളെക്കാളും, ഉപരിയായി കേരളത്തിന് താങ്ങും തണലുമായി നിരവധി കർമ്മ പദ്ധതികളാണ് ഫോമാ കോവിഡ് കാലത്ത് നടപ്പിലാക്കിയതും നടപ്പിലാക്കികൊണ്ടിരിക്കുന്നതും.

കോവിഡിന്റെ കെടുതിയിൽ പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ഫോമയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാൻ എല്ലാ അംഗസംഘടനകളോടൊപ്പം സാക്രമെന്റോയിലെ മലയാളികൽ നൽകിയ പിന്തുണക്ക് സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളീസ് (SARGAM) . അസോസിയേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു.

വരും കാല സാമൂഹ്യ പ്രവർത്തനങ്ങളിലും എല്ലാവരുടെയും പങ്കുണ്ടാകണമെന്നും, കേരളത്തോട് ഐക്യ ദാർഢ്യം കാണിക്കാൻ തയ്യാറായ എല്ലാവർക്കും സ്‌നേഹാദരങ്ങൾ നേരുന്നുവെന്നും സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളീസ് (SARGAM) . അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ്: രാജൻ ജോർജ്, അദ്ധ്യക്ഷ : രശ്മി നായർ, സെക്രട്ടറി: മൃദുൽ സദാനന്ദൻ, ട്രഷറർ: സിറിൽ ജോൺ വൈസ് പ്രസിഡന്റ്: വിൽസൺ നെച്ചിക്കാട്ട്, ജോയിന്റ് സെക്രട്ടറി: ജോർജ് പുളിച്ചുമാക്കൽ, എന്നിവരും എല്ലാ കമ്മറ്റി അംഗങ്ങളും അറിയിച്ചു.

സർഗ്ഗത്തിനോടും ഭാരവാഹികളോടും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ തുടങ്ങിയ ഫോമാ എക്‌സിക്യൂട്ടീവ്‌സ് നന്ദി അറിയിച്ചു .