ഫോമ  വിമൻസ് ഫോറത്തിന്റെ മയൂഖം  2021  മെട്രോ മേഖല  മത്സരത്തിൽ പ്രിയങ്ക തോമസ് ഒന്നാം സ്ഥാനവും, ഫസ്റ്റ് റണ്ണർ അപ്പ് ആയി ഹിമ ഗിരീഷും, സെക്കൻറ് റണ്ണർ അപ്പ് ആയി റിൻസി രാജനും തെരെഞ്ഞെടുക്കപ്പെട്ടു. പ്രിയങ്ക തോമസിനെ നാസ്സ കൗണ്ടി ഓഫീസർ  രാഗിണി ശ്രീവാസ്തവ യും, ഹിമ ഗിരീഷിനെ ലാലി കളപ്പുരക്കലും, റിൻസി രാജനെ ജൂലി ബിനോയിയും  കിരീടം അണിയിച്ചു.ന്യൂയോർക്കിൽ നടന്ന വർണ്ണ ശബളമായ ചടങ്ങിൽ ഫോമാ പ്രസിഡന്റ് ശ്രീ. അനിയൻ ജോർജ്, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ആർ.വി.പി-ബിനോയ് തോമസ്, ദേശീയ സമിതി അംഗങ്ങളായ  ജെയിംസ് മാത്യു, ഡിൻസിൽ ജോർജ്, നാഷണൽ അഡ്വൈസറി ബോർഡ് ചെയർമാൻ ജോൺ സി വർഗീസ്, ഫോമാ നാഷണൽ, മെട്രോ റീജിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. മെട്രോ റീജിയൻ വിമൻസ് ഫോറം ചെയർപേഴസ്ൺ മിനോസ് എബ്രാഹമാണ് പരിപാടികൾ ഏകോപിച്ചത്.പരിപാടികൾ വിജയിപ്പിക്കുന്നതിന് സഹകരിച്ച എല്ലാ മെട്രോ റീജിയണിലെ എല്ലാ അംഗസംഘടനയിലെ അംഗങ്ങല്കും, ഭാരവാഹികൾക്കും ആർ.വി.പി. ബിനോയി തോമസ് നന്ദി രേഖപ്പെടുത്തി.ഫോമയുടെ വനിതാ ഫോറത്തിന്റെ കീഴിൽ വിദ്യാർത്ഥിനികൾക്ക് പഠന സഹായത്തിനായുള്ള ധനശേഖരണത്തിന്റെ ഭാഗമായാണ് മയൂഖം  വേഷവിധാന മത്സരം അമേരിക്കയിലെ അമേരിക്കയിലെ പന്ത്രണ്ടു മേഖലകളിലായി നടക്കുന്നത്.   മയൂഖത്തിന്റെ   പ്രാരംഭ മത്സരങ്ങൾ   2021 മാർച്ചിൽ

പ്രശസ്ത ചലച്ചിത്ര താരം പ്രയാഗ മാർട്ടിനാണു ഉദ്ഘാടനം ചെയ്തത്.  മേഖല തലത്തിൽ നടന്ന മത്സരങ്ങളിൽ തങ്ങളുടെ കഴിവും പ്രതിഭയും തെളിയിച്ച വിജയികൾ  സെമി-ഫൈനൽ മത്സരത്തിൽ മാറ്റുരക്കും. . മേഖല മത്സരത്തിൽ വിജയിക്കുന്നവർ അവസാന വട്ട പോരാട്ടത്തിൽ  പങ്കെടുക്കും.